

കറമോസ്
പഴുക്കും മുന്‍പെ
തീര്‍ന്നു.
കാക്കകള്‍
പ്രാവുകള്‍
കൊച്ചു കൊച്ചു കിളികള്‍
കൊത്തിത്തീര്‍ത്ത
വലിയ ഒരു തുളയായി അത്‘.
അരപ്പട്ടിണിക്കാരന്ടെ
കൊതിക്കു മുന്നില്‍
ഒരു ശൂന്യാകാശം വളര്‍ന്നു.
ഉരുണ്ട് വീഴുന്ന
കുരുക്കള്‍ പതുക്കെ പറഞ്ഞു
ഞാനും വളരട്ടെ
ഞാനും വളരട്ടെ...
ഞാനാകട്ടെ
അവയെ ചവിട്ടി മെതിച്ച്
വന്നവഴിയെ തിരിച്ചു പോയി.