Friday, December 14, 2007

സ്വന്തം




വാക്കുകളില്ലാതെ
സ്വപ്നങ്ങളുടെ ഭാരമില്ലാതെ
വ്യഥകളുടെ ഏറ്റുപറച്ചിലില്ല്ലാതെ
കടലിന്റെ നിത്യതയിലേക്കു
മൂളിപ്പടരാന്‍
ഞാനൊരു മഴത്തുള്ളിയാവുകയാ‍ണ്.

മണ്ണിന്റെ അണുവിലേക്ക്
അലിയുകയാണ്.
വയുവിലേക്കു സജീവമാകുകയാണ്.
ഇരുട്ടിലും വെളിചചത്തിലും
കൂടിചെര്‍ന്നു കലരുകയാണ്
നിറങ്ങളില്ലാത്ത വസന്തവും
നാദമില്ലാത്ത സംഗീതവും
രൂപമില്ലാത്ത ചിത്രവും
ലിപികലില്ലാത്ത വാക്കും
സ്പര്‍ശനമില്ലാത്ത
സാന്നിധ്യവുമാവുകയാണു.
ഞാ‍നെന്ന സ്വാര്‍ഥതയില്‍ നിന്നു
ഞാനകന്നകന്ന്
പ്രപഞ്ചത്തിന്റെ
ബഹുവചനങ്ങളിലേക്കു
മൊഴി മാറുകയാണു.
ഒടുവില്‍
കിളികളും വസന്തവും
തിരിച്ചു വരുന്നതും കാത്ത്

ഭുമിയിലെ ഒരു കരിഞ്ഞ മരച്ചില്ലയില്‍
ആത്മാവു സ്വന്തം ശരീരം തിരയുകയാണ്

കുറേ തൂവലുകള്‍






ഒന്ന്

സ്നേഹത്തിന്റെ
മഹാമൂര്‍ച്ച കൊണ്ട്
നീയെണ്ടെ
ഹ്ര്ദയം കീറി മുരിച്ചു
വേദനയുടെ ആകാശത്തു
ഞാന്‍ വിഷനീലിമ പൂണ്ട് വരണ്ടു കിടന്നു.

പൊള്ളുന്ന മഴത്തുള്ളികളായി
ഭൂമിയിലേക്ക് പെയ്തിറങ്ങി
തകര്‍ന്ന തോണിയൊടൊപ്പം തുഴഞ്ഞ്
നടുക്കടലില്‍ അനാഥമായി.
അവശിഷ്ടങ്ങള്‍ക്കിടയില്‍
മറ്റൊരവശിഷ്ടമായി
നമ്മളെപ്പൊഴോ
മറവിയിലേക്ക് മണ്‍ മറഞ്ഞു.

രണ്ട്

അടിത്തട്ടും ആകശവും നഷടപ്പെട്ടു
വാക്കും വഴികളും നഷടപ്പെട്ടു
സ്വപ്നങ്ങ്ളും ശരീരവും നഷടപ്പെട്ടു
ഉപ്പു കാറ്റുകള്‍ള്‍നുണഞ്ഞു നുണഞ്ഞു
തീരവും പച്ചപ്പും നഷടപ്പെട്ടു
വാതിലും ജനാലകളുമില്ലാത്ത
ഇരുണ്ട മുറിയുടെ ഗര്ഭപാത്രങ്ങ് ളില്‍
ജന്മാന്തരങ്ങളുടെ കഥയറിയാതെ
നിസ്സഹായനായി

കുനിഞ്ഞു ചുരുണ്ടു കിടക്കുമ്പൊള്‍
ഓര്‍മ്മയില്‍നിറയെ തൂവലുകള്‍
പെയ്യുകയാണു
നിറമില്ല്ലാത്ത കുറെ തൂവലുകള്‍