Tuesday, December 18, 2007

കറമോസ്




വീട്ടു വളപ്പിലെ
കറമോസ്
പഴുക്കും മുന്‍പെ
തീര്‍ന്നു.

കാക്കകള്‍
പ്രാവുകള്‍
കൊച്ചു കൊച്ചു കിളികള്‍
കൊത്തിത്തീര്‍ത്ത
വലിയ ഒരു തുളയായി അത്‘.

അരപ്പട്ടിണിക്കാരന്ടെ
കൊതിക്കു മുന്നില്‍
ഒരു ശൂന്യാകാശം വളര്‍ന്നു.

ഉരുണ്ട് വീഴുന്ന
കുരുക്കള്‍ പതുക്കെ പറഞ്ഞു
ഞാനും വളരട്ടെ
ഞാനും വളരട്ടെ...

ഞാനാകട്ടെ
അവയെ ചവിട്ടി മെതിച്ച്
വന്നവഴിയെ തിരിച്ചു പോയി.

2 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നയിരിക്കുന്നു ആശയവും വരികളും

ഭാവുകങ്ങള്‍

നവരുചിയന്‍ said...

നന്നായിരിക്കുന്നു .. ആശയവും അത് അവതരിപിച്ച രീതിയും .
ലളിതം മനോഹരം
ഭാവുകങ്ങള്‍