നമ്മളില്‍ പലര്‍ക്കും അറിയില്ല.
യുദ്ധങ്ങളും പടയോട്ടങ്ങളുമായി കഴിഞ്ഞ നമ്മുടെ ഇന്നലെകള്‍ പലതുകൊണ്ടും നമ്മെ
അതിശയിപ്പിക്കുന്നു. അതിജീവനത്തിനായുളള യുദ്ധങ്ങളും ജീവിതത്തിന്റെ ഭാഗമായ പ്രണയങ്ങളും വിചിത്രങ്ങളായ ആചാരവിശേഷങ്ങളോടെ കൂടി പ്രത്യക്ഷമാവുന്നത് സംഘം കൃതികളിലാണ്. സംഘം കൃതികളിലൂടെ കേരളത്തിന്റെ പഴയകാല ജീവിതത്തെക്കുറിച്ച് ഒരന്വേഷണം)
കേരളത്തിന്റെ ഇന്നലകളെക്കുറിച്ച് ഏറ്റവും പ്രാചീനമായ അറിവുകള്‍ നമുക്കു കിട്ടുന്നത് സംഘകാല സാഹി ത്യത്തില്‍ നിന്നാണ്. സംഘകാലത്തിന്റെ ഭൂമിക ത്മിഴക മായിരുന്നു. കേരളം എന്നൊരു ദേശമോ മലയാളം എന്ന ഭാഷയൊ രൂപപ്പെദുന്നതിനു മുന്‍പ് ദക്ഷിണേന്ത്യ മുഴു ക്കെയും തമിഴകം എന്ന പേരിലായിരുന്നു അറിയപ്പെട്ടി രുന്നത്. ചോളന്മാരും പാണ്ഡ്യന്മാരും ചേരന്മാരുമായി രുന്നു സംഘകാലത്തെ പ്രബലമായ രാജശക്തികള്‍. ഇതില്‍ കെരള്‍ത്തിന്റെ ഭൂമിശാസ്ത്ര ചുറ്റുവട്ടത്ത് നിന്നു ഭരണം നടത്തിയിരുന്നത് ചേരന്മാരായിരുന്നു. നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന ചേരവശത്തിന്റെ കഥയും ജീവിതവും ചരിത്രവും ഉള്‍ച്ചേര്‍ന്ന ഭൂതകാലം രാജചരിത്രം എന്നതിനേക്കാള്‍ കേരളത്തിന്റെ സാമൂഹിക ചരിത്രം എന്ന നിലയിലാണ് പഠിക്കപ്പെടേണ്ടത്.
അകനാനൂറ്, പുറനനൂറ്, പതിറ്റുപ്പത്ത് എന്നീ സംഘം കൃതികള്‍ ഇരുളടഞ്ഞ ഭൂതകാലത്തിന്റെ എല്ലാ രഹസ്യങ്ങളെയും വെളിപ്പെടുത്തുന്നു.
കൌതുകരമായ ആചാരവിശേഷങ്ങള്‍ ഉള്‍ച്ചേര്‍ന്ന് ചരിത്രവഴികളിലേക്കു സംഘംകൃതികള്‍ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു. പിടിച്ചെടുക്കലും ഏറ്റുമുട്ടലുമാണു രാജ്യനീതിയെന്നു കരുതിയിരുന്ന കാലത്തെ അതു കാണിച്ചു തരുന്നു. ചരിത്ര നിര്‍മ്മിതിക്കായി അവശേഷിക്കുന്ന ഏക ഉപദാനവസ്തുവെന്ന നിലയില്‍ സംഘം ക്രിതികള്‍ നമ്മുടെ പിന്‍വഴികളിലേക്കു വെളിച്ചം വീശുന്നു. പ്രണയവും യുദ്ധവും കൂടിച്ചേരുന്ന സംഘം കൃതികള്‍ ഗതകാല ജീവിതത്തിന്റെ അക്ഷരച്ചാര്‍ത്തുകളാണ്. ഓരോ സ്പ്ന്ദനങ്ങളും കാവ്യശീലുകളുടെ പഴംപൊരുളുകളായി അതില്‍ രൂപം കൊള്ളുന്നു.
പ്രണയവും വിവാഹവും
പ്രണയവും വിവാഹവും എക്കാലത്തും സാഹിത്യത്തിന്റെ വിഷയമായിരുന്നു. സാമൂഹിക ജീവിതത്തിന്റെ യും വിവാഹ ബന്ധങ്ങളുടെയും വളരെ രസകരമായ ചിത്രങ്ങളാണ് സംഘകാല കൃതികളിലുള്ളത്. സ്ത്രീ പുരുഷന്മാര്‍ സമത്വബോധത്തോടെ പെരുമാറിയിരുനു. യുവതികളും യുവാക്കളും ഒന്നിച്ചു നീരാടുക പതി വായിരുന്നു എന്നു ഒരു സംഘകാല കവി പറയുന്നു. അതുകൊണ്ട് തന്നെ യുവതീ യുവാക്കള്‍ക്കു പ്രണയ സല്ലാപങ്ങളില്‍ ഏര്‍പ്പെടാനും സമാഗമിക്കാനുമുള്ള സാമൂഹിക സാഹചര്യങ്ങള്‍ അന്നു വേണ്ടത്ര ഉണ്ടായിരുന്നു.
സംഘകാലത്തെ സാധാരണമായിരുന്ന ഒരു വിവാഹ സമ്പ്രദായമായിരുന്നു ‘കളവു’ വിവാഹം. കാമുകീ കാമു കന്മാര്‍ മാതാപിതാക്കളറിയാതെ പ്രണയത്തിലേര്‍പ്പെടുകയും വിവഹം കഴിക്കുകയും ചെയ്യുന്ന രീതിക്കാണ് ‘കളവ്’ എന്നു പറയുന്നത്. കളവുകാലത്ത് തോഴിയും തോഴനും ചേര്‍ന്ന് യുവതീ യുവാക്കളെ പ്രണയ ബദ്ധരാ ക്കുന്നതിനു മുന്‍കയ്യെടുത്തിരുന്നു. ഇവരുടെ ഉത്സാഹവും പ്രേരണയുമാണ്‍ കാമുകീ കാമുക്ന്മാരുടെ പ്രണയത്തെ തീവ്രതരമാക്കി നിലനിര്‍ത്തുന്നത്.
നെയ്തല് പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന സമുദ്രതീരത്ത് കാമുകിയെ കാണാന്‍ വന്ന കാമുകനോട് തോഴി പറയുന്ന മനോഹരമായ വര്‍ണ്ണന അകനാനൂറ് എന്ന സംഘം കൃതിയില്‍ വിവരിക്കുന്നു. “സൂര്യന്‍ അസ്തമി ക്കാറായി. അങ്ങു വന്ന കോവര്‍ക്കഴുത, ഉപ്പു രസം കലര്‍ന്ന വെളളത്തില്‍ കൂടി ഇപ്പോള്‍ നടക്കന്‍ ഇഷ്ടപ്പെടു കയില്ല. അതിനാല്‍ വന്‍വില്ലുടയ അനുചരന്മാരോടു കൂടിയ പ്രഭോ, അങ്ങ് ഈ രാത്രിയില്‍ പോകരുതേ. ഞങ്ങളുടെ കഴിക്കരയില്‍ ചക്രവാകപ്പിട ഇണയെ കാണാതെ നിലവിളിക്കുന്നു. അവിടുന്ന് രാത്രി തങ്ങിയിട്ട് വെളുപ്പിനു പോയാല്‍ അങ്ങേയ്ക്കു എന്തു നഷ്ടം വരാനാണ്.“ എന്നു തോഴി ചോദിക്കുന്നു. അതോടെ അവരുടെ പ്രണയത്തിനും പ്രണയസമാഗമത്തിനുമുള്ള വേദിയൊരുങ്ങുന്നു. അങ്ങനെയായിക്കഴിങ്ങാല്‍ തോഴിമാര്‍ സന്തോഷത്തോടെ തങ്ങളുടെ ദൌത്യം നിറവേറ്റി എന്നു വിചാരിക്കുകയും ചെയ്യുന്നു.
മറ്റൊരു വിവാഹരീതി കൂടി ഇക്കാലത്തുണ്ടായിരിന്നു. കാമുകീ കാമുകന്മാര്‍ രഹസ്യവേഴ്ച്ച നടത്തുന്നതായി ബന്ധുക്കള്‍ കണ്ടെത്തുന്നു. പ്രേമത്തിന്റെ കള്ളവും തെറ്റും കണ്ടെത്തുന്നതോടെ പ്രേമം പരസ്യമാവുകയായി. പ്രേമമായിക്കഴിങ്ങാല്‍ എല്ലാ ചടങ്ങുകളോടും കൂടി ബന്ധപ്പെട്ടവര്‍ കാമുകീ കാമുകന്മാരെ വിവാഹത്തിന് അനുവദിക്കുന്നു.
ഇത്തരം വിവാഹത്തിനു ‘കര്‍പ്പ്’എന്ന പേരിലാണ് അറിയപ്പെടുന്നത്. അമ്മമാര്‍ വിവാഹത്തിനു വിസമ്മതി ച്ചാല്‍ കാമുകീ കാമുകന്‍മാര്‍ ഓടിപ്പോകുന്ന സംഭവങ്ങളും വിരളമായിരുന്നില്ല എന്നു അകം 153 ആം പാട്ടില്‍ പറയുന്നു. വിവാഹത്തിന്റെ മുഖ്യചടങ്ങ് ചിലന്‍പ് മാറ്റമാണ്. ഇതിനു ചിലന്‍പ് മാറ്റമെന്നാണ് പറഞ്ഞിരു ന്നത്.
ത്തിന്റെ ആഡംബരവും പ്രൌഡിയും വിവാഹ സംബന്ധിയായ ആചരങ്ങളും അക്കാലത്ത് നിലവിലുണ്ടാ യിരുന്നു എന്നതിനു നിരവധി ഉദാഹരണങ്ങള്‍ അകനാനൂറ്, തൊല്‍ക്കാപ്പിയം തുടങ്ങിയ കൃതികളിലുണ്ട്. അകനാനൂറിലെ എണ്‍പത്തിയാറാം ആാം പാട്ട് കല്യാണ ചടങ്ങിന്റെ വിശദമായ വര്‍ണ്ണനയാണ്. “ നിരനിര യായി കാല്‍നാട്ടിയ നെടുമ്പന്തലില്‍ മണ്‍ല്‍വിരിച്ച് , വിളക്കുകള്‍ കത്തിച്ചു വച്ചിരിക്കുന്നു. പന്തലില്‍ ധാരാളം മാലകള്‍ തൂക്കിയിട്ടുണ്ട്. പൌര്‍ണ്ണമി കഴിഞ്ഞ രോഹിണി നാളായിരുന്നു അന്നു. അരവാരം മുഴക്കിയപ്പോള്‍ തലയില്‍ കുടവുമേന്തിയ സ്ത്രീകള്‍ വധുവിന്റെ അടുത്തേക്കു വന്നു. ചാരിത്യവതിയായി വേട്ട ക്ണവനെ സേവിച്ച് പ്രെമപൂര്‍വം വാഴ്ക ഏന്നു വിഭൂഷിതകളും അമ്മമാരുമായ നാലു സ്ത്രീകള്‍ നെറുകയില്‍ നെല്ലും പൂവും ചൊരിഞ്ഞു കൊണ്ട് അനുഗ്രഹിച്ചു. രാത്രിയില്‍ ബന്ധുക്കളായ സ്ത്രീകള്‍ ആരബാരത്തോടെ ചേര്‍ന്ന് നല്ല വസ്ത്രങ്ങള്‍ അണിയിച്ച് “ നീ പൊറുതിക്കാരിയായി“ എന്നു പറഞ്ഞു കോണ്ട് വരന്റെ അടുത്തേക്കയച്ചു.
എക്കാലത്തുമുണ്ടായിരുന്ന പ്രണയത്തിന്റെ ചില വകഭേദങ്ങള്‍ കൂടി നമുക്കു സംഘം കൃതികളിലുണ്ട്. അതതരത്തിലുള്ള ഒന്നാണ്‍ കാമുകനു തോന്നുന്ന ഏകപക്ഷീയമായ പ്രേമം. കാമുകനു പ്രേമം വര്‍ധിക്കുകയും കാമിനിയില്‍ നിന്നു അവര്‍ക്കനുകൂലമായ പ്രതികരണം ഇല്ലാതെ വരികയും ചെയ്യുന്നതിനെയാണ് മടലേറല്‍ എന്നു പറയുന്നത്. പൂമാല ചൂടി, പനമടല്‍ കൊണ്ടുണ്ടാക്കിയ കുതിരപ്പുറത്ത് കയറി, കാമുകനോടുളള പ്രേമം പ്രഖ്യാപിച്ചതിനു ശേഷം ഉപവാസം അനുഷ്ടിക്കുന്നതിനെയാണ് മടലേറല്‍ എന്നു പറയുന്നത്. ഇങ്ങനെ ചെയ്യുന്ന തു കൊണ്ട് ഒന്നുകില്‍ കാമുകിയെ ലഭിക്കും അല്ലെങ്കില്‍ പട്ടിണി കിടന്നു ജീവിതം അവസാനിപ്പിക്കും. എന്നാല്‍ സ്ത്രീകള്‍ സാധാരണയായി മടലേറല്‍ അനുഷ്ടിക്കാരില്ല. “ തീ നല്ല വണ്ണം കത്താന്‍ തുടങ്ങിയപ്പോള്‍ അവര്‍ നീരാടി കൂന്തല്‍ പിഴിഞ്ഞു കൊണ്ട് പുറങ്കാട് ലക്ഷ്യമാക്കി വന്നു. ഭാര്യ വിരഹം സഹിക്കാതെ സാഹസോ ധ്യുക്തയായി വരുന്ന ദേവിയെ കണ്ട് സകലരും സങ്കടപ്പെട്ടു. വെല്ലം വാര്‍ന്നു കോണ്ടിരിക്കുന്ന തലമുടി മുതു കില്‍ ആടിക്കോണ്ടിരിക്കെ നിറഞ്ഞ നയങ്ങളോടുകൂടി പ്രദക്ഷിണം വച്ച ശേഷം ദേവി തീയില്‍ ചാടി മരിച്ചു.”
സമ്പത്തിനു വേണ്ടിയുളള യുധങ്ങളായിരിന്നു പ്രധാനം. സമ്പത്ത് എന്നത് സംഘകാലത്ത് പശുക്കളായിരുന്നു. കന്നുകാലി വളര്‍ത്തലും കൃഷിയുമായിരുന്നു പ്രധാന ഉപജീവ നമാര്‍ഗഗം. അതുകൊണ്ട് തന്നെ അതിര്‍ത്തി പ്രദേശത്ത് താമസിക്കുന്ന ആളുകള്‍ രാജാവിന്റെ ആജ്ഞപ്രകാരം അയല്‍ ദേശത്തു കടന്നുചെന്നു പശുക്കളെ അപഹരിക്കും. ഇതിനു ‘വെട്ച്ചി’ എന്നാണ് വിളിച്ചിരുന്നത്. വെട്ച്ചി യുദ്ധത്തില്‍ കവര്‍ന്നു കിട്ടുന്ന പശുക്കള്‍ പരസ്പരം പങ്കിടുകയാണ് പതിവ്. ( തൊല്‍ക്കപ്പിയം –പൊരുള്‍ പേജ്- 169)
അകനാനൂറ്,പുറനാനൂറ് എന്നീ സംഘം കൃതികളിലാണ് കേരളീയ പശ്ചാത്തലത്തിലുള്ള പൂര്‍വ രേഖകള്‍ ഉള്ളത്. ചാതുര്‍വര്‍ണ്യത്തിന്റെ വിഭാഗീയതകള്‍ പ്രത്യക്ഷപ്പെടും മുന്‍പ് കന്നുകാലി വളര്‍ത്തലും കൃഷിയും ഉപജീവനമാക്കിയിരുന്ന ഒരു ജനതയുദെ അകം പുറം കാഴ്ചകളാണ്‍ അകനാനൂറിലും പുറനാനൂറിലുമൊ ക്കെയുള്ളത്. ( അകം എന്നത് ഗാര്‍ഹീകവും പുറം എന്നത് സാമൂഹികവുമായ കര്യങ്ങള്‍) ആത്മീയതയ്ക്ക പ്പുറം ഭൌതീക ജീവിതത്തിന്റെ നിറങ്ങളും നാനാര്‍ഥങ്ങളുമാണത്. കാവ്യഭംഗിയോടോപ്പം ചരിത്രനിര്‍മ്മിതി യുടെ ഉപദാനമായി മാറുന്ന തെളിവികളിലേക്കവ ശേഷകാലങ്ങളെ ആനയിക്കുന്നു. ഉതിയന്‍ ചേരലാതനും , നെടും ചേരലാതനും ചെങ്കുട്ടുവനും കടന്നുപോയ ചരിത്രവഴികളില്‍ തീരെ മഞ്ഞുപോയിട്ടില്ലാത്ത കാല്‍പ്പാടുക ളായി സംഘകാലം നിലനില്‍ക്കുന്നു. ഇതില്‍ നിന്നും നമുക്കിനിയും കണ്ടെടുക്കനുള്ളത് നമ്മുടെ പാരമ്പര്യത്തി ന്റെ പൂര്‍വരൂപങ്ങള്‍ തന്നെയാണ്.