തെക്കറിയാതെ
വടക്കറിയാതെ
ഇടതറിയാതെ
വലതറിയാതെ
തനിച്ചു നടക്കനമെനിക്കിനി
തളരുവോളം വരെ
ഇടതിന്റെ വലയില്‍ കുരുങ്ങി
വലതിന്റെ ഇടയില്‍ കുരുങ്ങി
കാലുകള്‍ നൊന്തതെന്തിങനെ
കണ്ണുകള്‍ പെയ്തതെന്തിങ്ങനെ?
വലതെങങനെ വളര്നു വലുതായി
ഇടതെങ്ങനെ ഇടഞ്ഞു കുറുതായി?
നാമെങ്ങനെ ചിതറിപ്പലതായി
പച്ചക്കൊടി, കാവിക്കൊടി പാറാനിടയായി ?
ഹാ !
നാടറിയാതെ
നടുവറിയാതെ
നേരറിയാതെ
നെറിയറിയാതെ
തനിച്ചു നടക്കണമെനിക്കിനി
തളരുവോളം വരെ
തകരുവോളം വരെ..
1 comment:
ജീവിതത്തില്‍ ആരും ഒറ്റക്കു നടക്കുന്നില്ല ദീപേഷ് ! :)
Post a Comment