ഒന്ന് സ്നേഹത്തിന്റെ മഹാമൂര്‍ച്ച കൊണ്ട് നീയെണ്ടെ ഹ്ര്ദയം കീറി മുരിച്ചു വേദനയുടെ ആകാശത്തു ഞാന്‍ വിഷനീലിമ പൂണ്ട് വരണ്ടു കിടന്നു.
പൊള്ളുന്ന മഴത്തുള്ളികളായി ഭൂമിയിലേക്ക് പെയ്തിറങ്ങി തകര്‍ന്ന തോണിയൊടൊപ്പം തുഴഞ്ഞ് നടുക്കടലില്‍ അനാഥമായി. അവശിഷ്ടങ്ങള്‍ക്കിടയില്‍ മറ്റൊരവശിഷ്ടമായി നമ്മളെപ്പൊഴോ മറവിയിലേക്ക് മണ്‍ മറഞ്ഞു. |
രണ്ട്
അടിത്തട്ടും ആകശവും നഷടപ്പെട്ടു വാക്കും വഴികളും നഷടപ്പെട്ടു സ്വപ്നങ്ങ്ളും ശരീരവും നഷടപ്പെട്ടു ഉപ്പു കാറ്റുകള്‍ള്‍നുണഞ്ഞു നുണഞ്ഞു തീരവും പച്ചപ്പും നഷടപ്പെട്ടു വാതിലും ജനാലകളുമില്ലാത്ത ഇരുണ്ട മുറിയുടെ ഗര്ഭപാത്രങ്ങ് ളില്‍ ജന്മാന്തരങ്ങളുടെ കഥയറിയാതെ നിസ്സഹായനായി
കുനിഞ്ഞു ചുരുണ്ടു കിടക്കുമ്പൊള്‍ ഓര്‍മ്മയില്‍നിറയെ തൂവലുകള്‍ പെയ്യുകയാണു നിറമില്ല്ലാത്ത കുറെ തൂവലുകള്‍ |
3 comments:
കവിത വായിച്ചു
കവിത ഇഷ്ട്ടപ്പെട്ടു
കവിത പോലെ നിന്റെ മുഖവും ആഴമുള്ള ഭാവന പേറുന്നു.
Post a Comment