Friday, December 14, 2007

സ്വന്തം




വാക്കുകളില്ലാതെ
സ്വപ്നങ്ങളുടെ ഭാരമില്ലാതെ
വ്യഥകളുടെ ഏറ്റുപറച്ചിലില്ല്ലാതെ
കടലിന്റെ നിത്യതയിലേക്കു
മൂളിപ്പടരാന്‍
ഞാനൊരു മഴത്തുള്ളിയാവുകയാ‍ണ്.

മണ്ണിന്റെ അണുവിലേക്ക്
അലിയുകയാണ്.
വയുവിലേക്കു സജീവമാകുകയാണ്.
ഇരുട്ടിലും വെളിചചത്തിലും
കൂടിചെര്‍ന്നു കലരുകയാണ്
നിറങ്ങളില്ലാത്ത വസന്തവും
നാദമില്ലാത്ത സംഗീതവും
രൂപമില്ലാത്ത ചിത്രവും
ലിപികലില്ലാത്ത വാക്കും
സ്പര്‍ശനമില്ലാത്ത
സാന്നിധ്യവുമാവുകയാണു.
ഞാ‍നെന്ന സ്വാര്‍ഥതയില്‍ നിന്നു
ഞാനകന്നകന്ന്
പ്രപഞ്ചത്തിന്റെ
ബഹുവചനങ്ങളിലേക്കു
മൊഴി മാറുകയാണു.
ഒടുവില്‍
കിളികളും വസന്തവും
തിരിച്ചു വരുന്നതും കാത്ത്

ഭുമിയിലെ ഒരു കരിഞ്ഞ മരച്ചില്ലയില്‍
ആത്മാവു സ്വന്തം ശരീരം തിരയുകയാണ്

4 comments:

G.MANU said...

ഭുമിയിലെ ഒരു കരിഞ്ഞ മരച്ചില്ലയില്‍
ആത്മാവു സ്വന്തം ശരീരം തിരയുകയാണ്

feeeling lines

Anonymous said...

kollaaam

ഏറുമാടം മാസിക said...

മണ്ണിന്റെ അണുവിലേക്ക്
അലിയുകയാണ്.
വയുവിലേക്കു സജീവമാകുകയാണ്.
ഇരുട്ടിലും വെളിചചത്തിലും
കൂടിചെര്‍ന്നു കലരുകയാണ്

Teena C George said...

ഇഷ്ടമായി...
അഭിനന്ദനങ്ങള്‍...