Tuesday, February 12, 2008

ശമന വഴി






നിന്റെ രുചിക്കു
ഒരു കറിവേപ്പില പോലെ
വലിച്ചെറിയണമെനിക്കെന്നെ


നിന്റെ ദാഹത്തിനു
വെയില്‍ നദി തിമര്‍പ്പുകള്‍

കുറുകുന്നൊരോര്‍മ്മയില്‍
കാലടിപ്പാടുകള്‍
നിളത്തുടര്‍ച്ചകള്‍

ആകാശവും ഭുമിയും
തൊട്ടു നക്കി പഴയിലകളുടുത്ത്
പടിഞ്ഞാറന്‍
ചക്രവാളത്തില്‍
മുങ്ങിവരട്ടെ ഞാന്‍

കാത്തിരിക്കരുത്
നാക്കിലയില്‍
പിണ്ഡമുരുട്ടിയെറിഞ്ഞു
എന്നെ നക്ഷത്രമാക്കരുത്
ആരും....

4 comments:

siva // ശിവ said...

Oh what to say....so nice poem....please write more....okay....

sv said...

കാത്തിരിക്കരുത്
നാക്കിലയില്‍
പിണ്ഡമുരുട്ടിയെറിഞ്ഞു
എന്നെ നക്ഷത്രമാക്കരുത്

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

Anonymous said...

അതുശരി കൊള്ളാം ഇനിയും തുടരു നിന്‍ പ്രണയമൊഴിപൂവുകള്‍

Vakkom G Sreekumar said...

എഴുതുക എഴുതുക വീണ്ടും വീണ്ടും എഴുതുക. ഒന്നിനൊന്നു മെച്ചമാവുന്നുണ്ട്. ചില അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട്. ശ്രദ്ധിക്കുമല്ലോ?

സസ്നേഹം

വക്കം ജി ശ്രീകുമാര്‍