Monday, December 8, 2008
അനന്തരം ഒരു പ്രണയാകാശം
വിരഹത്തിന്റെ കൊടും ചൂടില്‍ നിന്ന് യക്ഷന്‍ അളകയിലുള്ള തന്റെ പ്രിയതമയ്ക്ക് അയയ്കുന്ന പ്രണയ സന്ദേശത്തിനു (മേഘസന്ദേശത്തിനു) ലോകഭാഷകളില്‍ത്തന്നെ നിരവധി പാഠാന്തരങ്ങളും പുനസൃഷ്ടികളുമുണ്ടായിട്ടുണ്ട്. എത്ര തവണ ആവര്‍ത്തിച്ചാലും ഈ ഭൂമിയില്‍ പിന്നെയും പിന്നെയും പ്രണയം പൂത്തു വിടരുന്നപോലെ കാളിദാസഭാവനയുടെ രക്തസിന്ദൂരമായ മേഘഛായകളും തരുണമനസ്സുകളെ എന്നെന്നും പ്രണയസാന്ദ്രമാക്കുന്നു.
കാളിദാസന്റെ മേഘസന്ദേശത്തിന്റെ വായനാനുഭവത്തില്‍ നിന്ന്)
ഒന്ന്
ഭ്രമണവേഗം പോലെ കണ്ണിലുല്‍ക്കകള്‍ പെയ്യുന്ന
സൌരയൂഥ പ്രണയ ഗമനങ്ങളില്‍
വിക്ഷുബ്ധമായ് തീക്ഷ്ണമുന്മാദ മേഘങ്ങളില്‍
നീയറിയാത്തതും,
ഞാനിതുവരെ പറയാത്തതുമായ വാക്കുകള്‍
വിരഹക്കൊടും ചൂടിലിന്നെന്തിനൊ വേണ്ടി
പകര്‍ത്തുന്നു ഞാന്‍.
ഘനീഭൂതമോര്‍മ്മകള്‍,
ദൂരെ നിന്‍ കൈവഴികള്‍ തേടി
കാറ്റിനോടോപ്പം കുതിക്കയും
പ്രത്യായനം കാത്ത് കണ്ണുകള്‍
കാഴ്ച തന്‍ പടിവാതിലോളം നടക്കയും
ഋതുശോഭകള്‍ പൂത്തു മറയുന്ന സാനുവില്‍
വിജനതയില്‍, വന്യമാം സംന്ത്രാസ-
മെന്നിന്‍ തറയ്ക്കയും
ഞാനെന്തിനെന്നറിയാതെ
അലറി വിളിക്കയും ചെയ്യുന്നു.
ക്രൌര്യം പടര്‍ത്തും കൊടുംവെയില്‍
തൃഷ്ണതന്‍ തീനാളമാളിപ്പിടയുന്ന മാനസം
ശമനിയമങ്ങള്‍ തകര്‍ത്തെന്റെ കണ്ണുകള്‍
നിന്നെയെങ്ങോ തിരയുന്നു.
നിമിഷനേരംകൊണ്ട് ദിക്കാല സംജ്ഞകള്‍
കണ്‍മുന്നില്‍ പൊട്ടിത്തകര്‍ന്നു വീഴുന്നു.
ദൂരങ്ങള്‍ താണ്ടുവാനാകാതെ,
നിന്റെ വഴിയറിയാതെ
വാക്കുകള്‍ വായുവിന്‍ ഘനമൂകതയ്ക്കുള്ളില്‍ മറയുന്നു
എന്റെ യക്ഷനിശ്വാസങ്ങള്‍ മേഘരൂപം പൂണ്ട്
അളകയില്‍ യാത്രയ്ക്കൊരുങ്ങി നില്‍ക്കുന്നു
ത്ധടുതിയില്‍ പറയുന്നു:
‘സന്ദേശമെന്താണ്‍ പറയൂ'
പോകേണ്ട വഴി തിരയ്ക്കുന്നു.
രണ്ട്
ബോധങ്ങളില്‍ തമോഗര്‍ത്തങ്ങളാടുന്നു
ചിതാകാശ മണ്ഡലം പൊട്ടിത്തെറിക്കുന്നു
ചിലന്തി വലപോലെ നീര്‍ത്തിട്ടിരിക്കുന്ന
നവ ഭൂപടങ്ങളില്‍
എന്റെ അടയാള വാക്യങ്ങളെവിടെ ?
തണുവിരല്‍ത്തലോടലായ് നുരയുന്ന കനിവിന്റെ
സ്നേഹപ്രവാഹങ്ങളെവിടെ ?
ഓര്‍മ്മ തന്‍ കാറ്റനക്കങ്ങളില്‍ പൂക്കുന്ന കണ്ണും
തുടു സന്ധ്യകള്‍ കടുംതുടി കൊട്ടിയുണരും
കിനാവിന്‍ മഹാകാളവും
എവിടെ മാളവത്തിന്നൂഴി വാനങ്ങളില്‍
കവിതയായ് ചിറകടിക്കും ശ്യാമ മേഘങ്ങളും?
നഗരരാത്രി തന്‍ തീ നിലാവത്ത്
വില്‍ക്കുവാനായി വച്ച തുടുത്ത മാംസത്തിന്‍
പ്രദര്‍ശനാലയം
കണ്ണിറുക്കിയിന്നാരെ വിളിക്കുന്നു?
ആള്‍ത്തിരക്കില്‍ ഞാനാകെ പകച്ചു നില്‍ക്കുന്നു.
പലനിറങ്ങളില്‍ നടനമാടുന്ന
ഉള്ളിലൂറാത്ത പ്രണയനാടകം
രുചിച്ചെറിയുന്ന വഴിക്കവലയില്‍
തനിച്ചു നില്‍ക്കുമ്പോള്‍
വിളിക്കയാണു ഞാന്‍ വീണ്ടുമെന്നിലെ
കരള്‍ത്തിളപ്പിക്കും കനലുമായി നീ
വരിക മേഘമേ,
ധൂമസലില മരുതമായ്
എന്റെ പ്രണയ വാനില്‍ നീ
വരിക മേഘമേ
തരികവീണ്ടുമാ സ്മൃതിപ്പകര്‍ച്ചകള്‍.
Sunday, October 12, 2008
പരദേശി
നാട്ടിലേക്കു മടങ്ങുമ്പോള്‍
ഒരു കൊതിക്കനം
നെഞ്ചില്‍.
പച്ചക്കാവടിയാട്ടം
പൂരപ്പകല്‍
വേലപ്പുകില്‍
മഴനൂല്‍ത്തിറയാട്ടം
കണ്‍നിറയേ
കാതറിയേ.
വീട്ടിലേക്കു പുറപ്പെടുമ്പോള്‍
ഒരു പൊതിക്കനം
കയ്യില്‍
നഷ്ടരാത്രികളുടെ
ജന്മത്തുകില്‍ത്തൂക്കം
നക്ഷത്രദൂരം.
കുഞ്ഞിവായ്ക്ക്
മിഠായിമധുരം.
അമ്മ വായ്ക്ക്
മരുന്നിന്‍
മൃതസഞ്ജീവനി.
ചെപ്പിലടച്ച
ഊദിന്‍ ഭൂതാവേശം
കൊമ്പ് കുലുക്കുന്നു
കിനാച്ചില്ലമേല്‍.
മുകില്‍ശയ്യയില്‍
നിന്റെ കാര്‍മേഘ
പെയ്ത്തുകള്‍.
വണ്ടിയിറങ്ങുമ്പോള്‍
വഴിയറിയുന്നില്ല
വീടറിയുന്നില്ല.
ഉപ്പുകാറ്റിന്‍ തലപ്പത്ത്
തെങ്ങോലക്കളിയാട്ടം
വഴികാട്ടുന്നു
ദൂരെ.. ദൂരെ…
Friday, September 19, 2008
സുസന്ന
( 2001 ല്‍ പുറത്തിറങ്ങിയ ടി.വി ചന്ദ്രന്റെ
സൂസന്ന എന്ന സിനിമ പകര്‍ന്നു തന്ന
ദൃശ്യാനുഭവത്തില്‍ നിന്ന് )
സൂസന്നാ
നീ ചിരിക്കുകയായിരുന്നു.
വേദനയുടെ അമാവാസികളില്‍
വാതായനങ്ങളും തുറന്നു വച്ച്
നക്ഷത്രങ്ങളെ മുലയൂട്ടി,
മുറി നിറയെ മെഴുകുതിരികള്‍
കത്തിച്ചു വച്ച്,
വേനല്‍ മഴ പോലെ
പള്ളിമണികള്‍ പോലെ
നീ പൊട്ടിച്ചിരിക്കുകയായിരുന്നു.
മരുഭൂമിയിലെ കത്തുന്ന വെയിലത്ത്
മഹാവൃക്ഷമായി
ചിറകൊടിഞ്ഞ പറവകള്‍ക്ക്
കൂടൊരുക്കുകയായിരുന്നു.
കാറ്റത്തു കൊഴിഞ്ഞു വീണ
അഞ്ചിലകള്‍ക്ക്
സ്നേഹത്തിന്റെ ഹരിതകം
പകര്‍ന്നു നല്‍കി
നീ നഗ്നയാവുകയായിരുന്നു.
നിന്റെ പുതപ്പിനുള്ളില്‍
ശീതം കാഞ്ഞ്
നിന്റെ നനവുകളില്‍
മുഞ്ഞിക്കുളിച്ച്
നിന്റെ മടിത്തട്ടില്‍
കിടത്തിയുറക്കി
സൂസന്നാ
നീ ഋതുദേവതയാവുകയായിരുന്നു.
നീ സ്നേഹത്തിന്റെ കനിയായിരുന്നു
പാപികള്‍ കല്ലെറിഞ്ഞു
മുറിവേല്‍പ്പിച്ച
പാപത്തിന്റെ കനിയായിരുന്നു.
എറിയുവാന്‍
ഒരു കല്ലു കിട്ടിയിരുന്നെങ്കില്‍
സൂസന്നാ നിന്നെയെനിക്കു
സ്വന്തമാക്കമായിരുന്നു.
Saturday, September 13, 2008
സൂചീമുഖത്ത് വെറുതെ...
നീ ഒരു പൂവിന്റെ
പേരായിരുന്നില്ല
നദിയുടെ
നാണമോ
മഴഗന്ധമോ
മഴവില്‍ച്ചിലമ്പോ
അല്ലായിരുന്നു.
ഇലഞരമ്പില്‍
നിന്റെ പച്ചക്കിനാവുകള്‍
ആകാശത്ത്
അക്ഷരപ്പാടുകള്‍
നിറയെ.
തൊടുകുറിച്ചാന്ത്
തൊട്ടില്ല നീ
മഹാമൌനങ്ങളില്‍
കാറ്റായ് പകര്‍ന്നീല നീ
പകുതി വഴി
പകുത്ത്
പഴയിലകളില്‍ ഒന്നും
എഴുതി വച്ചില്ല നീ
കടല്‍ കരയോടു
പറഞ്ഞത്
നഭസ്സ് മുകിലോട്
ചൊന്നത്
നീ എന്നോട്
ഒരിക്കലും പറയാത്തത്
ഓര്‍ത്തു പോകുന്നു ഞാന്‍
വെറുതെ.
നീ ഒരു പൂവായിരുന്നില്ല.
നിറങ്ങള്‍
പുഴു കുത്തിയ
സ്വപ്നമായിരുന്നില്ല
ഞെട്ടറ്റു വീണ ഒരോര്‍മ്മ
വിറച്ചു പായുമ്പോള്‍
വെറുതെ പിടയ്ക്കുന്നു
എന്റെ
സമയസൂചികള്‍
ഹൃദയസൂചികള്‍
Friday, September 5, 2008
പ്രണയം ശരീരത്തിന്റേതായി മാറുമ്പോള്‍
( ആണും പെണ്ണും കൌമാരവും ഒരുമിക്കുന്ന വര്‍ണ്ണതീരങ്ങളാണ് കാമ്പസ്സുകള്‍. സൌഹൃദങ്ങളും പ്രണയങ്ങളും അവിടെ മാറിമാറി പൂക്കുകയും തളിര്‍ക്കുകയും കൊഴിയുകയും ചെയുന്നു. ജീവിതം ക്ഷണികമായ ഒരനുഭൂതിയായി കാണുന്ന കാമ്പസ് യുവത്വത്തിന്റെ പ്രണയലോകങ്ങളിലൂടെയുള്ള ഒരന്വേഷണം )
'ന്റെ കരളിലൊരു വേദന' എന്നാണ് വൈക്കം മുഹമ്മദ് ബഷീര്‍ പ്രണയത്തെ വിശേഷിപ്പിച്ചത്. അത് പേരറിയാത്ത ഒരു നൊമ്പരമായി അനേക കാലങ്ങളായി ആണിന്റേയും പെണ്ണിന്റേയും മനസ്സിലാകെ വര്‍ണ്ണങ്ങളും സ്വപ്നങ്ങളും നിറച്ചുവയ്ക്കുന്നു. പ്രണയത്തെപ്പറ്റി എഴുതുമ്പോള്‍ കവികള്‍ ഗന്ധര്‍വ്വന്മാരായി മാറുകയും, അതിനെക്കുറിച്ച് പാടുമ്പോള്‍ ഗായകന്മാര്‍ കോകില കുഞ്ജങ്ങളായിത്തീരുകയുംചെയ്യുന്നു.കാലം മനുഷ്യരിലൂടെ എത്ര തവണായാവര്‍ത്തിച്ചിട്ടും പിന്നെയും പിന്നെയും പൂക്കുന്ന പൂമരം പോലെ അതു കാലങ്ങളെ മറികടന്നുകൊണ്ടാണ് ഭൂമുഖത്ത് നിലനില്‍ക്കുന്നത്. ഏദനിലെ ആദിരാഗത്തിന്റെ സ്വച്ഛന്ദമായ അനുഭൂതിയുടെ ഓര്‍മ്മകള്‍ അവിരാമമായി മനുഷ്യമനസ്സില്‍ തളിര്‍ക്കുകയും പൂക്കുകയും കൊഴിയുകയും ചെയ്യുന്നു. പ്രണയകാലങ്ങളെ ഇന്നു സമൃദ്ധമാക്കുന്നത് കാമ്പസ്സുകളാണ്. കൗമാരത്തിന്റെ തൂവലുകള്‍ വീശി പറന്നു പറന്നു പോവുന്ന ഒരു മനസ്സ് ആണിനും പെണ്ണിനും കാമ്പസ്സുകള്‍ പകര്‍ന്നു നല്‍കുന്നു. ചിന്തയുടെയും, ധിഷണയുടെയും, സര്‍ഗ്ഗാത്മതയുടെയും അഗ്നിപാളുന്ന കൗമാര മനസ്സില്‍ കുളിര്‍ നിലാവിന്റെ ഒരു സുഖസ്പര്‍ശമാകാനും തൂമഞ്ഞിന്റെ മധുരാനുഭൂതിയാവാനും പ്രണയത്തിനു കഴിഞ്ഞിരുന്നു എന്നതുകൊണ്ടാണിത്. മധുരമായൊരു കൂവല്‍കൊണ്ട് അടയാളപ്പെടുത്തുന്ന, ഒരു നോട്ടം കൊണ്ട് ആത്മാവിനെ തൊടുന്ന മാസ്മരികമായ അനുഭൂതി വിശേഷത്തില്‍ നിന്ന് പ്രണയം ഇന്നേറെ മാറിക്കഴിഞ്ഞതിനു സാക്ഷിയും കാമ്പസ്സുകള്‍ തന്നെ. കാല്പനികമായ ഒരു സ്വപ്നമായി പ്രണയത്തെ ഇന്നധികമാരും കാണുന്നില്ല. ഇത്തരത്തില്‍ കൗമാരമനസ്സു മാറിയതോടെ പ്രണയത്തിന്റെ സ്നിഗ്ധ മെന്നോ മുഗ്ധമെന്നോ വിളിക്കാവുന്ന ഭാവത്തിനാകെയാണ് മാറ്റം സംഭവിച്ചത്.
നീയിപ്പോഴും കന്യകയാണോ?
കാല്‍നഖം കൊണ്ട് നിലമെഴുതുന്ന കാമുകിയെ സിനിമയില്‍ പോലും ഇന്നു കാണാന്‍ കഴിയില്ല. നാണത്താല്‍ മുഖപടം മറച്ച് മാറിനില്‍ക്കുന്ന കാമുകിയും ഇന്നില്ല. കാമുകീകാമുക സങ്കല്‍പത്തെ കുറിച്ചുള്ള ഇത്തരമൊരു നാടകീയ ദൃശ്യം നമുക്കിടയില്‍ നിന്ന് വിസ്മൃതമായി കഴിഞ്ഞിട്ട് നാളേറെയായി. ഇതിനു പകരം പ്രണയം മോഡേണാവുകയും സ്മാര്‍ട്ടാവുകയും ചെയ്തു. സ്മാര്‍ട്ട് എന്നാല്‍ എന്തിനും തയ്യാറായി നില്‍ക്കുന്ന ആണും പെണ്ണുമെന്ന സങ്കല്പത്തിലേക്കാണ് വളര്‍ന്നത്.
നീയിപ്പോഴും കന്യകയാണോ ? എന്ന ചോദ്യമാണ് ഇപ്പോള്‍ കാമ്പസ്സില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. ' സിനിമയിലെ സൂപ്പര്‍ ഡയലോഗ് ' പോലെ തമാശയായും കാര്യമായും പരിഹാസമായും പൊട്ടിച്ചിരിയായും കാമ്പസ്സ് ഇതിനെ ആവര്‍ത്തിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. ഇങ്ങനെ ചോദിക്കുന്നത് ആണ്‍കുട്ടികള്‍ മാത്രമല്ല. പെണ്‍കുട്ടികളടക്കം ഒരു തമാശ കലര്‍ന്ന ചിരിയോടെ പരസ്പരം കൈമാറിത്തുടങ്ങുന്ന ഒരു ഡയലോഗായും ഇതു മാറിയിരിക്കുന്നു. കന്യക എന്നത് ഒരപാകതയായി, ഒരു കുറവായി, ഇപ്പോഴും മോഡേണ്‍ ആയിട്ടില്ലാത്ത ഒരു അട്ടപ്പാടിത്തമായി പ്രചരിപ്പിക്കുകയുമാണ്. കാമ്പസ് വിദ്യാര്‍ത്ഥികള്‍ വെറുതെ പറയുന്ന ഒരു തമാശ എന്നതിലപ്പുറം ഈ സൂപ്പര്‍ ഡയലോഗ് കേവലം ഒരു ഡയലോഗ് എന്നതിനപ്പുറത്ത് നിരവധി അര്‍ത്ഥതലങ്ങളെ കൂടി ഒളിപ്പിച്ചു വച്ചിട്ടുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ കാമ്പസ്സിന്റെ സമകാലിക മനസ്സിനെ മനസ്സിലാക്കാനുള്ള ഒരു എളുപ്പവഴി കൂടിയാണിത്. സിനിമകളും ചാനലുകളും പ്രചരിപ്പിക്കുന്ന ജീവിതത്തിന്റേയും സംസ്കാരത്തിന്റേയും സ്വാധീനമാണ് കാമ്പസ്സുകളില്‍ പ്രതിഫലിക്കുന്നത്. ജീവിതത്തെ ഒരു തമാശയായി കണ്ട് ആസ്വദിക്കാനും വെറും ആഘോഷത്തിന്റെ പരീക്ഷണശാലയാണ് ജീവിതമെന്നു സങ്കല്‍പ്പിച്ചു വയ്ക്കുന്നതിനു ഒരുപാടു കാരണങ്ങളുണ്ട്. ഒരു കാമുകിയേയും കാമുകനേയും സൃഷ്ടിക്കുന്നതിനു പകരം ലൈംഗിക പൂരണത്തിനുള്ള ഒരുപകരണമെന്ന രീതിയില്‍ ആണും പെണ്ണും പരസ്പര പൂരകങ്ങളായി ബന്ധങ്ങളെ കണ്ടെത്തുകയും എളുപ്പം ഉപേക്ഷിക്കുകയുമാണ് ചെയ്യുന്നത്.
ഡേറ്റിംഗ്
ഡേറ്റിംഗ് ! അതെന്താണെന്നാണ് പലരും ചോദിക്കുന്നത്. കമ്പസ്സുകളില്‍ നിന്ന് കുറച്ച് മുമ്പു വരെ പുറത്തിറങ്ങിയവര്‍ക്ക് പോലും ഡേറ്റിംഗിനെ കുറിച്ച് അറിയില്ല. ഏതായാലും കേരളത്തിലെ കാമ്പസ്സുകളില്‍ ഇന്ന് ഇതൊരു ഫാഷനായിരിക്കുന്നു. ആണോ പെണ്ണോ തനിക്കിഷ്ടപ്പെട്ടവരുമായി ഒരു ദിവസം ചെലവിടുന്നതിന് മുന്‍കൂട്ടി ബുക്കിംഗ് ചെയ്യുന്നതിനെയാണ് ഡേറ്റിംഗ് എന്ന ഓമന പേരിട്ട് വിളിക്കുന്നത്. ചിലര്‍ക്കു സംശയം ആണും പെണ്ണും തമ്മില്‍ ഐസ്ക്രിം പാര്‍ലറിലോ ബീച്ചിലോ ചെന്നു കുറച്ചുനേരം സൊള്ളുന്നതിനെ ഡേറ്റിംഗ് എന്നു വിളിക്കാമോ എന്നാണ്. അങ്ങനെ സൊള്ളുന്നതിനു അപ്പുറമാണ് ഡേറ്റിംഗിന്റെ നിലവിലുള്ള അവസ്ഥ എന്നാണ് കാമ്പസ് ബന്ധത്തെ കുറിച്ച് അടുത്തകാലത്തൊക്കെ വന്ന പഠനങ്ങള്‍ തെളിയിക്കുന്നത്. മനസ്സും മനസ്സും തമ്മിലുള്ള പങ്കു വയ്ക്കലിനൊന്നും ഇന്നു യുവാക്കള്‍ക്ക് താത്പര്യമില്ല. അതിനു വെറുതെ സമയം കളയുന്നത് മണ്ടത്തരം എന്നു തന്നെയാണ് ഇവരുടെ ചിന്താഗതി. മറിച്ച് ശരീരം പങ്കു വയ്ക്കുന്ന ഇടപാടുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയച്ചെയ്യുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങളോടു ബന്ധപ്പെട്ടുകൊണ്ടുള്ള ചിലയിടങ്ങളില്‍ ഡേറ്റിംഗ് ആഘോഷിക്കാന്‍ മുറികള്‍ തേടുന്നവര്‍ പലപ്പോഴും തങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്നു പരിചയപ്പെടുത്തിക്കൊണ്ടാണ്. ചിലരാകട്ടെ തങ്ങളുടെ പരിചയവലയത്തിനുള്ളിലുള്ള ചില കോട്ടേജുകളെ ഇതിനുള്ള സങ്കേതങ്ങളായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.എങ്ങനെയാണ് ഡേറ്റിംഗ് ഇടപാടുകള്‍ ഉറപ്പിക്കുന്നത് എന്നാണ് ചിലരുടെ ചോദ്യം. ഡേറ്റിംഗിനെ പ്രോത്സാഹിപ്പിക്കാന്‍ ഇപ്പോള്‍ കാര്‍ഡുകമ്പനികള്‍ വളരെ സജീവമായി രംഗത്തുണ്ട്. ഡേറ്റിംഗിനെ വളരെ നാടകീയമായി അവതരിപ്പിക്കുന്നത് എങ്ങനെയെന്നു കാണിച്ചുകൊടുക്കുന്നത് ഈ കാര്‍ഡ് കമ്പനികളാണ്. കാര്‍ഡില്‍ വളരെ മനോഹരമായ വാചകത്തില്‍ പ്രണയത്തിനു ക്ഷണിക്കുന്നു. ........ എന്നു വിട്ടഭാഗം പൂരിപ്പിച്ചു നല്‍കുന്നതോടെ ഡേറ്റിംഗിന്റെ കരാര്‍ ഉറപ്പിക്കുന്നു. ദിവസവും സമയവും സ്ഥലവും ഒക്കെ തീരമാനിച്ചാണ് ഡേറ്റിംഗ് ഉറപ്പിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗം വ്യാപകമായതോടെ മൊബൈല്‍ വഴി മെസേജ് അയച്ചാണ് ഡേറ്റിംഗ് ഉറപ്പിക്കുന്നത്.
നാലു രൂപയുടേതു മുതല്‍ അമ്പതു രൂപയുടേത് വരെയുള്ള ഡേറ്റിംഗ് കാര്‍ഡുകള്‍ വിപണിയിലുണ്ട്. ഇവ എല്ലാകാലത്തും ഉപയോഗിക്കാന്‍ തക്ക രീതിയിലുള്ളവയാണ്. കാമ്പസ്സുകളുടെ അടുത്തുള്ള ഷോപ്പുകളില്‍ ഇപ്പോള്‍ ഡേറ്റിംഗ് കാര്‍ഡ് എന്നത് പ്രധാനപ്പെട്ട ബിസിനസ്സായി മാറിയിരിക്കുകയാണ്.
പ്രണയം വഴിമാറുന്നത്
കാമ്പസ്സുകളില്‍ നിന്ന് പ്രണയം വഴിമാറുന്നതെന്തുകൊണ്ട് എന്നതിനു നിരവധി പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രണയത്തെ കുറിച്ചുള്ള കാഴ്ചപ്പാടില്‍ വന്ന മാറ്റത്തെ അടിസ്ഥാനമാക്കിയാണ് മിക്കവാറും അന്വേഷണങ്ങള്‍ നടന്നിട്ടുള്ളത്. പഴയ മാംസനിബദ്ധമല്ല രാഗം എന്ന ആദര്‍ശം മാറുകയും മംസനിബദ്ധമായി മാത്രം കാമ്പസ്സുകളില്‍ പ്രണയം മാറുകയും ചെയ്യുന്നതിന്റെ യാഥാര്‍ത്ഥ്യങ്ങളാണ് ഇവയൊക്കെയും വെളിച്ചത്തു കൊണ്ടു വരുന്നത്. പുതുതലമുറയുടെ മനസ്സിനെ ഇത്തരത്തില്‍ പരിവര്‍ത്തിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരിക്കുന്നത് നമ്മുടെ ദൃശ്യമാധ്യമങ്ങളാണ്. സിനിമയിലും ടി.വി ചാനലുകളിലും കാണുന്ന ജീവിതമാണ് പലപ്പോഴും ഇവര്‍ മാതൃകയാക്കുന്നത്. ചാനലുകളുടെ ചടുലവും മാസ്മരിവുമായ ഒരു ലോകം മനസ്സിനേയും ബുദ്ധിയേയും കീഴടക്കുന്നതിന്റെ പ്രതിഫലനങ്ങളാണ് കാണുന്നത്. ഇത്തരത്തില്‍ ഒരു മാറ്റമാണ് പ്രണയത്തിലും സംഭവിച്ചിരിക്കുന്നത്. ആണ്‍പെണ്‍ ബന്ധത്തില്‍ വന്നു കഴിഞ്ഞ അരാജകത്വത്തെ സ്ത്രീ മാസികകളടക്കം അവതരിപ്പിക്കുന്നത് വളരെ പോസറ്റീവായാണ്. അതിനുമപ്പുറം പ്രസക്തിയുള്ള കാമ്പസ്സിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളാകട്ടെ ഇത്തരം കാര്യങ്ങളെ ഗൗരവബുദ്ധിയോടെഇനിയും കാണാന്‍ ശ്രമച്ചിട്ടുമില്ല. ലൈംഗികത, അക്രമം, ഹിംസ, വാസന എന്നിവയുടെ പരീക്ഷണശാലകളായി നമ്മുടെ കാമ്പസ്സുകളുടെ മുഖം മാറുന്നതിനെ മോഡേണ്‍ ആയി ചിത്രീകരിക്കുന്നതില്‍ മാധ്യമങ്ങളും കമ്പോളതാത്പര്യങ്ങളും മുന്നിട്ടിറങ്ങുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍ വളരെ വലുതാണ്. വിദേശ രാജ്യങ്ങളില്‍ നിന്ന് കടമെടുത്ത ഡേറ്റിംഗും വാലന്റൈന്‍സ് ഡേയുമെല്ലാം നമ്മുടെ സംസ്കാരത്തിന്റെ കൂടി ഭാഗമാകുമ്പോളിത്തരം കുത്തകകളുടെ മാര്‍ക്കറ്റിംഗിനെയാണ് നമ്മള്‍ വളര്‍ത്തിയെടുക്കുന്നത്
'ഡിസ്പോസിബിള്‍'
ഉപയോഗിക്കുക വലിച്ചെറിയുക' എന്ന തത്വശാസ്ത്രമാണ് കമ്പോളം പുതിയ കാലത്ത് നമ്മെ പഠിപ്പിക്കുന്നത്. സ്ത്രീപുരുഷ ബന്ധത്തിലും ഇന്നേറെ കുറെ ഡിസ്പോസിബിള്‍ സ്വഭാവം വന്നുകഴിഞ്ഞു. സ്ത്രീയെ ആയാലും പുരുഷനെ ആയാലും ഉപയോഗിക്കുകു ഉപേക്ഷിക്കുക എന്ന രീതിയില്‍ ട്യൂണ്‍ടാകാന്‍ മലയാളികള്‍ക്കും കഴിയുന്നു.എയിഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി കേരളത്തില്‍ നടപ്പാക്കി കഴിഞ്ഞ ‘എനി കോണ്ടം‘ ദ്ധതി വിജയമായി എന്നവകാശപ്പെടുമ്പോള്‍ തന്നെ കാമ്പസ്സുകളെ എങ്ങനെ ഇതു സ്വാധീനിച്ചു എന്നു കൂടി നിരീക്ഷണ വിധേയമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ മെട്രോപൊളിറ്റിന്‍ നഗരങ്ങളായ മുംബൈ, ഡല്‍ഹി, കല്‍ക്കത്ത എന്നിവിടങ്ങളിലെ കാമ്പസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ കോണ്ടം എടുക്കാനുള്ള വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. റിപ്പോര്‍ട്ട് പ്രകാരം ഒരു ദിവസം ഇവിടെ നിന്നു ചെലവാകുന്ന ഉറകളുടെ കണക്ക് ഞെട്ടിക്കുന്നതാണ്.' ഇന്നത്തെ കാമ്പസ് ലോകത്തിന്റെ വാലല്ല. ഇനിയും പിറന്നില്ലാത്ത ലോകത്തിന്റെ ശിരസ്സാണ് ', അധ്യാപകനും എഴുത്തുകാരനുമായ കെ.ഇ.എന്‍ അഭിപ്രായപ്പെടുന്നു. കാമ്പസ്സുകളില്‍ നിലനില്‍ക്കുന്ന കൃത്രിമവും പലപ്പോഴും താത്കാലികവുമായ ഒരു മാസ്മരികതയെ നേരിട്ടറിയുന്ന ഒരധ്യാപകന്റെ കാഴ്ച ഈ വാക്കുകളിലുണ്ട്. അതുകൊണ്ട് തന്നെ യുവതയെകുറിച്ചുള്ള അന്വേഷണങ്ങളൊക്കെയും കാമ്പസ്സിനെ ചുറ്റിപ്പറ്റിയാകുന്നത് കാമ്പസ്സുകള്‍ പ്രണയകാലങ്ങളുടെ പൂര്‍ണ്ണരൂപങ്ങളായതുകൊണ്ടാണ്.
Posted by ദീപേഷ് ചക്കരക്കല്‍ at 9:12 AM 0 comments

Friday, August 29, 2008
സംഘകാലത്തെ യുദ്ധവും പ്രണയവും
(നമ്മുടെ വിദൂര ഭൂതകാലത്തെക്കുറിച്ച്
നമ്മളില്‍ പലര്‍ക്കും അറിയില്ല.
യുദ്ധങ്ങളും പടയോട്ടങ്ങളുമായി കഴിഞ്ഞ നമ്മുടെ ഇന്നലെകള്‍ പലതുകൊണ്ടും നമ്മെ
അതിശയിപ്പിക്കുന്നു. അതിജീവനത്തിനായുളള യുദ്ധങ്ങളും ജീവിതത്തിന്റെ ഭാഗമായ പ്രണയങ്ങളും വിചിത്രങ്ങളായ ആചാരവിശേഷങ്ങളോടെ കൂടി പ്രത്യക്ഷമാവുന്നത് സംഘം കൃതികളിലാണ്. സംഘം കൃതികളിലൂടെ കേരളത്തിന്റെ പഴയകാല ജീവിതത്തെക്കുറിച്ച് ഒരന്വേഷണം)
കേരളത്തിന്റെ ഇന്നലകളെക്കുറിച്ച് ഏറ്റവും പ്രാചീനമായ അറിവുകള്‍ നമുക്കു കിട്ടുന്നത് സംഘകാല സാഹി ത്യത്തില്‍ നിന്നാണ്. സംഘകാലത്തിന്റെ ഭൂമിക ത്മിഴക മായിരുന്നു. കേരളം എന്നൊരു ദേശമോ മലയാളം എന്ന ഭാഷയൊ രൂപപ്പെദുന്നതിനു മുന്‍പ് ദക്ഷിണേന്ത്യ മുഴു ക്കെയും തമിഴകം എന്ന പേരിലായിരുന്നു അറിയപ്പെട്ടി രുന്നത്. ചോളന്മാരും പാണ്ഡ്യന്മാരും ചേരന്മാരുമായി രുന്നു സംഘകാലത്തെ പ്രബലമായ രാജശക്തികള്‍. ഇതില്‍ കെരള്‍ത്തിന്റെ ഭൂമിശാസ്ത്ര ചുറ്റുവട്ടത്ത് നിന്നു ഭരണം നടത്തിയിരുന്നത് ചേരന്മാരായിരുന്നു. നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന ചേരവശത്തിന്റെ കഥയും ജീവിതവും ചരിത്രവും ഉള്‍ച്ചേര്‍ന്ന ഭൂതകാലം രാജചരിത്രം എന്നതിനേക്കാള്‍ കേരളത്തിന്റെ സാമൂഹിക ചരിത്രം എന്ന നിലയിലാണ് പഠിക്കപ്പെടേണ്ടത്.
അകനാനൂറ്, പുറനനൂറ്, പതിറ്റുപ്പത്ത് എന്നീ സംഘം കൃതികള്‍ ഇരുളടഞ്ഞ ഭൂതകാലത്തിന്റെ എല്ലാ രഹസ്യങ്ങളെയും വെളിപ്പെടുത്തുന്നു.
കൌതുകരമായ ആചാരവിശേഷങ്ങള്‍ ഉള്‍ച്ചേര്‍ന്ന് ചരിത്രവഴികളിലേക്കു സംഘംകൃതികള്‍ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു. പിടിച്ചെടുക്കലും ഏറ്റുമുട്ടലുമാണു രാജ്യനീതിയെന്നു കരുതിയിരുന്ന കാലത്തെ അതു കാണിച്ചു തരുന്നു. ചരിത്ര നിര്‍മ്മിതിക്കായി അവശേഷിക്കുന്ന ഏക ഉപദാനവസ്തുവെന്ന നിലയില്‍ സംഘം ക്രിതികള്‍ നമ്മുടെ പിന്‍വഴികളിലേക്കു വെളിച്ചം വീശുന്നു. പ്രണയവും യുദ്ധവും കൂടിച്ചേരുന്ന സംഘം കൃതികള്‍ ഗതകാല ജീവിതത്തിന്റെ അക്ഷരച്ചാര്‍ത്തുകളാണ്. ഓരോ സ്പ്ന്ദനങ്ങളും കാവ്യശീലുകളുടെ പഴംപൊരുളുകളായി അതില്‍ രൂപം കൊള്ളുന്നു.
പ്രണയവും വിവാഹവും
പ്രണയവും വിവാഹവും എക്കാലത്തും സാഹിത്യത്തിന്റെ വിഷയമായിരുന്നു. സാമൂഹിക ജീവിതത്തിന്റെ യും വിവാഹ ബന്ധങ്ങളുടെയും വളരെ രസകരമായ ചിത്രങ്ങളാണ് സംഘകാല കൃതികളിലുള്ളത്. സ്ത്രീ പുരുഷന്മാര്‍ സമത്വബോധത്തോടെ പെരുമാറിയിരുനു. യുവതികളും യുവാക്കളും ഒന്നിച്ചു നീരാടുക പതി വായിരുന്നു എന്നു ഒരു സംഘകാല കവി പറയുന്നു. അതുകൊണ്ട് തന്നെ യുവതീ യുവാക്കള്‍ക്കു പ്രണയ സല്ലാപങ്ങളില്‍ ഏര്‍പ്പെടാനും സമാഗമിക്കാനുമുള്ള സാമൂഹിക സാഹചര്യങ്ങള്‍ അന്നു വേണ്ടത്ര ഉണ്ടായിരുന്നു.
സംഘകാലത്തെ സാധാരണമായിരുന്ന ഒരു വിവാഹ സമ്പ്രദായമായിരുന്നു ‘കളവു’ വിവാഹം. കാമുകീ കാമു കന്മാര്‍ മാതാപിതാക്കളറിയാതെ പ്രണയത്തിലേര്‍പ്പെടുകയും വിവഹം കഴിക്കുകയും ചെയ്യുന്ന രീതിക്കാണ് ‘കളവ്’ എന്നു പറയുന്നത്. കളവുകാലത്ത് തോഴിയും തോഴനും ചേര്‍ന്ന് യുവതീ യുവാക്കളെ പ്രണയ ബദ്ധരാ ക്കുന്നതിനു മുന്‍കയ്യെടുത്തിരുന്നു. ഇവരുടെ ഉത്സാഹവും പ്രേരണയുമാണ്‍ കാമുകീ കാമുക്ന്മാരുടെ പ്രണയത്തെ തീവ്രതരമാക്കി നിലനിര്‍ത്തുന്നത്.
നെയ്തല് പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന സമുദ്രതീരത്ത് കാമുകിയെ കാണാന്‍ വന്ന കാമുകനോട് തോഴി പറയുന്ന മനോഹരമായ വര്‍ണ്ണന അകനാനൂറ് എന്ന സംഘം കൃതിയില്‍ വിവരിക്കുന്നു. “സൂര്യന്‍ അസ്തമി ക്കാറായി. അങ്ങു വന്ന കോവര്‍ക്കഴുത, ഉപ്പു രസം കലര്‍ന്ന വെളളത്തില്‍ കൂടി ഇപ്പോള്‍ നടക്കന്‍ ഇഷ്ടപ്പെടു കയില്ല. അതിനാല്‍ വന്‍വില്ലുടയ അനുചരന്മാരോടു കൂടിയ പ്രഭോ, അങ്ങ് ഈ രാത്രിയില്‍ പോകരുതേ. ഞങ്ങളുടെ കഴിക്കരയില്‍ ചക്രവാകപ്പിട ഇണയെ കാണാതെ നിലവിളിക്കുന്നു. അവിടുന്ന് രാത്രി തങ്ങിയിട്ട് വെളുപ്പിനു പോയാല്‍ അങ്ങേയ്ക്കു എന്തു നഷ്ടം വരാനാണ്.“ എന്നു തോഴി ചോദിക്കുന്നു. അതോടെ അവരുടെ പ്രണയത്തിനും പ്രണയസമാഗമത്തിനുമുള്ള വേദിയൊരുങ്ങുന്നു. അങ്ങനെയായിക്കഴിങ്ങാല്‍ തോഴിമാര്‍ സന്തോഷത്തോടെ തങ്ങളുടെ ദൌത്യം നിറവേറ്റി എന്നു വിചാരിക്കുകയും ചെയ്യുന്നു.
മറ്റൊരു വിവാഹരീതി കൂടി ഇക്കാലത്തുണ്ടായിരിന്നു. കാമുകീ കാമുകന്മാര്‍ രഹസ്യവേഴ്ച്ച നടത്തുന്നതായി ബന്ധുക്കള്‍ കണ്ടെത്തുന്നു. പ്രേമത്തിന്റെ കള്ളവും തെറ്റും കണ്ടെത്തുന്നതോടെ പ്രേമം പരസ്യമാവുകയായി. പ്രേമമായിക്കഴിങ്ങാല്‍ എല്ലാ ചടങ്ങുകളോടും കൂടി ബന്ധപ്പെട്ടവര്‍ കാമുകീ കാമുകന്മാരെ വിവാഹത്തിന് അനുവദിക്കുന്നു.

ഇത്തരം വിവാഹത്തിനു ‘കര്‍പ്പ്’എന്ന പേരിലാണ് അറിയപ്പെടുന്നത്. അമ്മമാര്‍ വിവാഹത്തിനു വിസമ്മതി ച്ചാല്‍ കാമുകീ കാമുകന്‍മാര്‍ ഓടിപ്പോകുന്ന സംഭവങ്ങളും വിരളമായിരുന്നില്ല എന്നു അകം 153 ആം പാട്ടില്‍ പറയുന്നു. വിവാഹത്തിന്റെ മുഖ്യചടങ്ങ് ചിലന്‍പ് മാറ്റമാണ്. ഇതിനു ചിലന്‍പ് മാറ്റമെന്നാണ് പറഞ്ഞിരു ന്നത്.
ത്തിന്റെ ആഡംബരവും പ്രൌഡിയും വിവാഹ സംബന്ധിയായ ആചരങ്ങളും അക്കാലത്ത് നിലവിലുണ്ടാ യിരുന്നു എന്നതിനു നിരവധി ഉദാഹരണങ്ങള്‍ അകനാനൂറ്, തൊല്‍ക്കാപ്പിയം തുടങ്ങിയ കൃതികളിലുണ്ട്. അകനാനൂറിലെ എണ്‍പത്തിയാറാം ആാം പാട്ട് കല്യാണ ചടങ്ങിന്റെ വിശദമായ വര്‍ണ്ണനയാണ്. “ നിരനിര യായി കാല്‍നാട്ടിയ നെടുമ്പന്തലില്‍ മണ്‍ല്‍വിരിച്ച് , വിളക്കുകള്‍ കത്തിച്ചു വച്ചിരിക്കുന്നു. പന്തലില്‍ ധാരാളം മാലകള്‍ തൂക്കിയിട്ടുണ്ട്. പൌര്‍ണ്ണമി കഴിഞ്ഞ രോഹിണി നാളായിരുന്നു അന്നു. അരവാരം മുഴക്കിയപ്പോള്‍ തലയില്‍ കുടവുമേന്തിയ സ്ത്രീകള്‍ വധുവിന്റെ അടുത്തേക്കു വന്നു. ചാരിത്യവതിയായി വേട്ട ക്ണവനെ സേവിച്ച് പ്രെമപൂര്‍വം വാഴ്ക ഏന്നു വിഭൂഷിതകളും അമ്മമാരുമായ നാലു സ്ത്രീകള്‍ നെറുകയില്‍ നെല്ലും പൂവും ചൊരിഞ്ഞു കൊണ്ട് അനുഗ്രഹിച്ചു. രാത്രിയില്‍ ബന്ധുക്കളായ സ്ത്രീകള്‍ ആരബാരത്തോടെ ചേര്‍ന്ന് നല്ല വസ്ത്രങ്ങള്‍ അണിയിച്ച് “ നീ പൊറുതിക്കാരിയായി“ എന്നു പറഞ്ഞു കോണ്ട് വരന്റെ അടുത്തേക്കയച്ചു.
എക്കാലത്തുമുണ്ടായിരുന്ന പ്രണയത്തിന്റെ ചില വകഭേദങ്ങള്‍ കൂടി നമുക്കു സംഘം കൃതികളിലുണ്ട്. അതതരത്തിലുള്ള ഒന്നാണ്‍ കാമുകനു തോന്നുന്ന ഏകപക്ഷീയമായ പ്രേമം. കാമുകനു പ്രേമം വര്‍ധിക്കുകയും കാമിനിയില്‍ നിന്നു അവര്‍ക്കനുകൂലമായ പ്രതികരണം ഇല്ലാതെ വരികയും ചെയ്യുന്നതിനെയാണ് മടലേറല്‍ എന്നു പറയുന്നത്. പൂമാല ചൂടി, പനമടല്‍ കൊണ്ടുണ്ടാക്കിയ കുതിരപ്പുറത്ത് കയറി, കാമുകനോടുളള പ്രേമം പ്രഖ്യാപിച്ചതിനു ശേഷം ഉപവാസം അനുഷ്ടിക്കുന്നതിനെയാണ് മടലേറല്‍ എന്നു പറയുന്നത്. ഇങ്ങനെ ചെയ്യുന്ന തു കൊണ്ട് ഒന്നുകില്‍ കാമുകിയെ ലഭിക്കും അല്ലെങ്കില്‍ പട്ടിണി കിടന്നു ജീവിതം അവസാനിപ്പിക്കും. എന്നാല്‍ സ്ത്രീകള്‍ സാധാരണയായി മടലേറല്‍ അനുഷ്ടിക്കാരില്ല. “ തീ നല്ല വണ്ണം കത്താന്‍ തുടങ്ങിയപ്പോള്‍ അവര്‍ നീരാടി കൂന്തല്‍ പിഴിഞ്ഞു കൊണ്ട് പുറങ്കാട് ലക്ഷ്യമാക്കി വന്നു. ഭാര്യ വിരഹം സഹിക്കാതെ സാഹസോ ധ്യുക്തയായി വരുന്ന ദേവിയെ കണ്ട് സകലരും സങ്കടപ്പെട്ടു. വെല്ലം വാര്‍ന്നു കോണ്ടിരിക്കുന്ന തലമുടി മുതു കില്‍ ആടിക്കോണ്ടിരിക്കെ നിറഞ്ഞ നയങ്ങളോടുകൂടി പ്രദക്ഷിണം വച്ച ശേഷം ദേവി തീയില്‍ ചാടി മരിച്ചു.”
സമ്പത്തിനു വേണ്ടിയുളള യുധങ്ങളായിരിന്നു പ്രധാനം. സമ്പത്ത് എന്നത് സംഘകാലത്ത് പശുക്കളായിരുന്നു. കന്നുകാലി വളര്‍ത്തലും കൃഷിയുമായിരുന്നു പ്രധാന ഉപജീവ നമാര്‍ഗഗം. അതുകൊണ്ട് തന്നെ അതിര്‍ത്തി പ്രദേശത്ത് താമസിക്കുന്ന ആളുകള്‍ രാജാവിന്റെ ആജ്ഞപ്രകാരം അയല്‍ ദേശത്തു കടന്നുചെന്നു പശുക്കളെ അപഹരിക്കും. ഇതിനു ‘വെട്ച്ചി’ എന്നാണ് വിളിച്ചിരുന്നത്. വെട്ച്ചി യുദ്ധത്തില്‍ കവര്‍ന്നു കിട്ടുന്ന പശുക്കള്‍ പരസ്പരം പങ്കിടുകയാണ് പതിവ്. ( തൊല്‍ക്കപ്പിയം –പൊരുള്‍ പേജ്- 169)
അകനാനൂറ്,പുറനാനൂറ് എന്നീ സംഘം കൃതികളിലാണ് കേരളീയ പശ്ചാത്തലത്തിലുള്ള പൂര്‍വ രേഖകള്‍ ഉള്ളത്. ചാതുര്‍വര്‍ണ്യത്തിന്റെ വിഭാഗീയതകള്‍ പ്രത്യക്ഷപ്പെടും മുന്‍പ് കന്നുകാലി വളര്‍ത്തലും കൃഷിയും ഉപജീവനമാക്കിയിരുന്ന ഒരു ജനതയുദെ അകം പുറം കാഴ്ചകളാണ്‍ അകനാനൂറിലും പുറനാനൂറിലുമൊ ക്കെയുള്ളത്. ( അകം എന്നത് ഗാര്‍ഹീകവും പുറം എന്നത് സാമൂഹികവുമായ കര്യങ്ങള്‍) ആത്മീയതയ്ക്ക പ്പുറം ഭൌതീക ജീവിതത്തിന്റെ നിറങ്ങളും നാനാര്‍ഥങ്ങളുമാണത്. കാവ്യഭംഗിയോടോപ്പം ചരിത്രനിര്‍മ്മിതി യുടെ ഉപദാനമായി മാറുന്ന തെളിവികളിലേക്കവ ശേഷകാലങ്ങളെ ആനയിക്കുന്നു. ഉതിയന്‍ ചേരലാതനും , നെടും ചേരലാതനും ചെങ്കുട്ടുവനും കടന്നുപോയ ചരിത്രവഴികളില്‍ തീരെ മഞ്ഞുപോയിട്ടില്ലാത്ത കാല്‍പ്പാടുക ളായി സംഘകാലം നിലനില്‍ക്കുന്നു. ഇതില്‍ നിന്നും നമുക്കിനിയും കണ്ടെടുക്കനുള്ളത് നമ്മുടെ പാരമ്പര്യത്തി ന്റെ പൂര്‍വരൂപങ്ങള്‍ തന്നെയാണ്.

കേരളത്തിന്റെ ഇന്നലകളെക്കുറിച്ച് ഏറ്റവും പ്രാചീനമായ അറിവുകള്‍ നമുക്കു കിട്ടുന്നത് സംഘകാല സാഹിത്യത്തില്‍ നിന്നാണ്‍.സംഘകാലത്തിന്റെ ഭൂമിക ത്മിഴകമായിരുന്നു. കേരളം എന്നോരു ദേശമോ മലയാളം എന്ന ഭാഷയൊ രൂപപ്പെദുന്നതിനു മുന്‍പ് ദക്ഷിണേന്ത്യ മുഴുക്കെയും തമിഴകം എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നു. ചോളന്മാരും പാണ്ഡ്യന്മാരും ചേരന്മാരുമായിരുന്നു സംഘകാലത്തെ പ്രബലമായ രാജശക്തികള്‍. ഇതില്‍ കെരള്‍ത്തിന്റെ ഭൂമിശാസ്ത്ര ചുറ്റുവട്ടത്ത് നിന്നു ഭരണം നടത്തിയി രുന്നത് ചേര ന്മാരായിരുന്നു. നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന ചേരവശത്തിന്റെ കഥയും ജീവിതവും ചരിത്രവും ഉള്‍ച്ചേര്‍ന്ന ഭൂതകാലം രാജചരിത്രം എന്നതിനേക്കാള്‍ കേരളത്തിന്റെ സാമൂ ഹിക ചരിത്രം എന്ന നിലയിലാണ്‍ പടിക്കപ്പെടേണ്ടത്.
അകനാനൂറ്, പുറനനൂറ്, പതിറ്റിപ്പത്ത് എന്നീ സംഘം ക്രിതികള്‍ ഇരുളടഞ്ഞ ഭൂതകാലത്തിന്റെ എല്ലാ രഹസ്യങ്ങളെയും വെളിപ്പെടുത്തുന്നു.
കൌതുകരമായ ആചാര വിശേഷങ്ങള്‍ ഉള്‍ച്ചേര്‍ന്ന് ചരിത്ര വഴികളിലേക്കു സംഘംക്രിതികള്‍ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു. പിടിച്ചെടുക്കലും ഏറ്റുമുട്ടലുമാണു രാജ്യനീതി യെന്നു കരുതിയിരുന്ന കാലത്തെ അതു കാണിച്ചു തരുന്നു. ചരിത്ര നിര്‍മ്മിതിക്കായി അവശേഷിക്കുന്ന ഏക ഉപദാന വസ്തുവെന്ന നിലയില്‍ സംഘം ക്രിതികള്‍ നമ്മുടെ പിന്‍വഴികളിലേക്കു വെളിച്ചം വീശുന്നു. പ്രണയവും യുദ്ധവും കൂടിച്ചേരുന്ന സംഘം ക്രിതികള്‍ ഗതകാല ജീവിതത്തിന്റെ അക്ഷരച്ചാര്‍ത്തുകളാണ്. ഓരോ സ്പ്ന്ദനങ്ങളും കാവ്യശീലുകളുടെ പഴംപൊരുളുകളായി അതില്‍ രൂപം കൊള്ളുന്നു.
പ്രണയവും വിവാഹവും
പ്രണയവും വിവാഹവും എക്കാല്‍ത്തും സാഹിത്യത്തിന്റെ വിഷയമായിരൂന്നു. സാമൂഹിക ജീവിത ത്തിന്റെ യും വിവാഹ ബന്ധങ്ങളുടെയും വളരെ രസകരമായ ചിത്ര ങ്ങളാണ്‍ സംഘകാല ക്രിതികളിലുള്ളത്. സ്ത്രീ പുരുഷന്മാര്‍ സമത്യ ബോധത്തോടെ പെരുമാറിയിരുന്ന്നു. യുവതികളും യുവാക്കളും ഒന്നിച്ചു നീരാടുക പതി വായിരുന്നു എന്നു ഒരു സംഘകാല കവി പറയുന്നു. അതുകോണ്ട് തന്നെ യുവതീ യുവാക്കള്‍ക്കു പ്രണയ സല്ലാപങ്ങളില്‍ ഏര്‍പ്പെടാനും സമാഗമിക്കാനുമുള്ള സാമൂഹിക സാഹചര്യങ്ങള്‍ അന്നു വേണ്ടത്ര ഉണ്ടായിരുന്നു.
സംഘകാലത്തെ സാധാരണമായിരുന്ന ഒരു വിവാഹ സമ്പ്രദായമായിരുന്നു ‘കളവു‘ വിവാഹം. കാമുകീ കാമു കന്മാര്‍ മാതാപിതാക്കളറിയാതെ പ്രണയത്തിലേര്‍പ്പെടുകയും വിവഹം കഴിക്കുകയും ചെയ്യുന്ന രീതിക്കാണ് കളവ് എന്നു പറയുന്നത്. കളവു കാലത്ത് തോഴിയും തോഴനും ചേര്‍ന്ന് യുവതീ യുവാക്കളെ പ്രണയ ബദ്ധരാ ക്കുന്നതിനു മുന്‍ കയ്യെടുത്തിരുന്നു. ഇവരുടെ ഉത്സാഹവും പ്രേരണയുമാണ്‍ കാമുകീ കാമുക്ന്മാരുടെ പ്രണയത്തെ തീവ്രതരമാക്കി നിലനിര്‍ത്തുന്നത്.
നെയ്തല് പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന സമുദ്ര തീരത്ത് കാമുകിയെ കാണെന്‍ വന്ന കാമുകനോട് തോഴി പറയുന്ന മനോഹരമായ വര്‍ണ്ണന അകനാനൂറ് എന്ന സംഘം ക്രിതിയില്‍ വിവരിക്കുന്നു..
“സൂര്യന്‍ അസ്തമിക്കാറായി. അങ്ങു വന്ന കോവര്‍ക്കഴുത , ഉപ്പു രസം കലര്‍ന്ന വെളളത്തില്‍ കൂടി ഇപ്പോള്‍ നടക്കന്‍ ഇഷ്ടപ്പെടുകയില്ല. അതിനാല്‍ വന്‍വില്ലുടയ അനുചരന്മാരോടു കൂടിയ പ്രഭോ, അങ്ങ് ഈ രാത്രിയില്‍ പോകരുതേ. ഞങ്ങളുടെ കഴിക്കരയില്‍ ചക്രവാകപ്പിട ഇണയെ കാണാതെ നിലവിളിക്കുന്നു. അവിടുന്നു രാത്രി തങ്ങിയിട്ട് വെളുപ്പിനു പോയാല്‍ അങ്ങേയ്ക്കു എന്തു നഷ്ടം വരാനാണ്.“ എന്നു തോഴി ചോദിക്കുന്നു. അതോടെ അവരുടെ പ്രണയത്തിനും പ്രണയ സമാഗമത്തിനുമുള്ള വേദിയൊരുങ്ങുന്നു. അങ്ങനെയായിക്കഴി ങ്ങാല്‍ തോഴിമ്മാര്‍ സന്തോഷത്തൊടെ തങ്ങളുടെ ദൌത്യം നിറവേറ്റി എന്നു വിചാരിക്കുകയും ചെയ്യുന്നു.
മറ്റൊരു വിവാഹരീതി കൂടി ഇക്കാലതുണ്ടായിരിന്നു. കാമുകീ കാമുകന്മാര്‍ രഹസ്യ വേഴ്ച്ച നടത്തുന്നതായി ബന്ധുക്കള്‍ കണ്ടെത്തുന്നു. പ്രേമത്തിന്റെ കള്ളവും തെറ്റും കണ്ടെത്തുന്നതോടെ പ്രേമം പരസ്യമാവുകയായി. പ്രേമായിക്കഴിങ്ങാല്‍ എല്ലാ ചടങ്ങുകളോടും കൂടി ബന്ധപ്പെട്ടവര്‍ കാമുകീ കാമുകന്മാരെ അനുവധിക്കുന്നു.

ഇത്തരം വിവാഹത്തിനു കര്‍പ്പ് എന്ന പേരിലാണ് അറിയപ്പെടുന്നത്. അമ്മമാര്‍ വിവാഹത്തിനു വിസമ്മതി ച്ചാല്‍ കാമുകീ കീമുക്ന്‍മാര്‍ ഓറ്റിപ്പേകുന്ന സംഭവങ്ങളും വിരളമായിരുന്നില്ല എന്നു അകം 153 ആാ പാട്ടില്‍ പറയുന്നു. വിവാഹത്തിന്റെ മുഖ്യ ചടങ്ങ് ചിലന്‍പ് മാറ്റമാണ്. ഇതിനു ചിലന്‍പ് മാറ്റമെന്നാണ് പറഞ്ഞിരു ന്നത്.
ത്തിന്റെ ആഡംബരവും പറൂഊഡിയും വിവാഹ സംബന്ധിയായ ആചരങ്ങളും അക്കാലത്ത് നിലവിലുണ്ടായിരുന്നു എന്നതിനു നിരവധി ഉദാഹരണങ്ങള്‍ അകനാനൂറ്, തോല്‍ക്കാപ്പിയം തുടങ്ങിയ കൃതികളിലുണ്ട്. അകനാനൂറിലെ എണ്‍പത്തിയാറാം ആാം പാട്ട് ക്ല്യാണ ചടങ്ങിന്റെ വിശധമായ വര്ണ്ണനയാണ്‍. “ നിരനിരയായി കാല്‍ നാട്ടിയ നെടുമ്പന്തലില്‍ മണ്‍ല്‍ വിരിച്ച് , വിളക്കുകള്‍ കത്തിച്ചു വച്ചിരിക്കുന്നു. പന്തലില്‍ ധാരാളം മാലകള്‍ തൂക്കിയിട്ടുണ്ട്. പൌര്‍ണ്ണമി കഴിഞ്ഞ രോഹിണി നാളായിരുന്നു അന്നു. അരവാരം മുഴക്കിയപ്പോള്‍ തലയില്‍ കുടവുമേന്തിയ സ്ത്രീകള്‍ വധുവിന്റെ അടുത്തേക്കു വന്നു. ചാരിത്യവതിയായി വേട്ട ക്ണവനെ സേവിച്ച് പ്രെമപൂര്‍വം വാഴ്ക ഏന്നു വിഭൂഷിതകളും അമ്മമാരുമായ നാലു സ്ത്രീകള്‍ നെറുകയില്‍ നെല്ലും പൂവും ചൊരിഞ്ഞു കൊണ്ട് അനുഗ്രഹിച്ചു. രാത്രിയില്‍ ബന്ധുക്കളായ സ്ത്രീകള്‍ ആരബാരത്തോടെ ചേര്‍ന്ന് നല്ല വസ്ത്രങ്ങള്‍ അണിയിച്ച് “ നീ പൊറുതിക്കാരിയായി“ എന്നു പറഞ്ഞു കോണ്ട് വരന്റെ അടുത്തേക്കയച്ചു.
എക്കാലത്തുമുണ്ടായിരുന്ന പ്രണയത്തിന്റെ ചില വക ഭേധങ്ങള്‍ കൂടി നമുക്കു സംഘം ക്രിതികളിലുണ്ട്. അതതരത്തിലുള്ള ഒന്നാണ്‍ കാമുകനു തോന്നുന്ന ഏക്പക്ഷീയമായ പ്രേമം. കാമുകനു പ്രേമം വര്‍ധിക്കുകയും കാമിനിയില്‍ നിന്നു അവ്ഗ്കൂലമായ പ്രതികരണം ഇല്ലാതെ വരികയും ചെയ്യുന്നതിനെയാണ് മടലേറല്‍ എന്നു പറയുന്‍നു. പൂമാല ചൂടി, പനമടല്‍ കൊണ്ടുണ്ടാക്കിയ കുതിരപ്പുറത്ത് കയറി, കാമുകനോടുളള പ്രേമം പ്രഖ്യാപിച്ചതിനു ശേഷം ഉപവാസം അനുഷ്ടിക്കുന്നതിനെയാണ് മടലേറല്‍ എന്നു പറയുന്നത്. ഇങ്ങനെ ചെയ്യുന്നതു കൊണ്ട് ഒന്നികില്‍ കാമുകിയെ ലഭിക്കും അല്ലെങ്കില്‍ പ്ട്ടിണി കിടന്നു ജീവിതം അവസാനിപ്പിക്കും. എന്നാല്‍ സ്ത്രീകള്‍ സാധാരണയായി മടലേറല്‍ അനുഷ്ടിക്കാരില്ല. “ തീ നല്ല വണ്ണം കത്താന്‍ തുടങ്ങിയപ്പോള്‍ അവര്‍ നീരാടി കൂന്തല്‍ പിഴിഞ്ഞു കൊണ്ട് പുറങ്കാട് ലക്ഷ്യമാക്കി വന്നു. ഭ്ര്ത്യ വിരഹം സഹിക്കാതെ സഹസോധ്യുക്തയായി വരുന്ന ദേവിയെ ക്ണ്ട് സകലരും സങ്കടപ്പെട്ടു. വെല്ലം വാര്‍ന്നു കോണ്ടിരിക്കുന്ന തലമുടി മുതുകില്‍ ആടിക്കോണ്ടിരിക്കെ നിറഞ്ഞ നയങ്ങളോടുകൂടി പ്ര്ദക്ഷിണം വച്ച ശേഷം ദെവി തീയില്‍ ചാടി മരിച്ചു.”
സമ്പത്തിനു വേണ്ടിയുളള യുധങ്ങളായിരിന്നു പ്രധാനം. സമ്പത്ത് എന്നത് സംഘകാലത്ത് പശുക്കളായിരുന്നു. കന്നുകാലി വളര്‍ത്തലും കൃഷിയുമായിരുന്നു പ്രധാന ഉപജീവ നമാര്‍ഗഗം . അതുകൊണ്ട് തന്നെ അതിര്‍തി പ്രദേശത്ത് താമസിക്കുന്ന ആളുകള്‍ രാജാവിന്റെ ആജ്ഞപ്രകാരം അയല്‍ ദേശത്തു കടന്നുചെന്നു പശുക്കളെ അപഹരി ക്കും. ഇതിനു ‘വെടിച്ചി“ എന്നാണ്‍ വിളിച്ചിരുന്നത്. വെടിച്ചി യുദ്ധത്തില്‍ കവര്‍ന്നു കിട്ടുന്ന പശുക്കള്‍ പരസ്പരം പങ്കിടുകയാണ് പതിവ്. ( തൊല്‍ക്കപ്പിയം – പോരുള്‍ പേജ്- 169)
അകനാനൂറ്, പുറനാനൂറ് എന്നീ സംഘം കൃതികളിലാണ് കേരളീയ പശ്ചാത്തലത്തിലുള്ള പൂര്‍വ രേഖകള്‍ ഉള്ളത്. ചാതുര്‍വര്‍ണ്യത്തിന്റെ വിഭാഗീയതകള്‍ പ്രത്യക്ഷപ്പെടും മുന്‍പ് കന്നുകാലി വളര്‍ത്തലും കൃഷിയും ഉപജീവനമാക്കിയിരുന്ന ഒരു ജനതയുദെ അകം പുറം കാഴ്ചകളാണ്‍ അകനാനൂറിലും പുറനാനൂറിലുമൊ ക്കെയുള്ളത്. ( അകം എന്നത് ഗാര്‍ഹീകവും പുറം എന്നത് സാമൂഹികവുമായ കര്യങ്ങള്‍ ) ആത്മീയതയ്ക്കപ്പുറം ഭൌതീക ജീവിതത്തിന്റെ നിറങ്ങളും നാനാര്‍ഥങ്ങളുമാണത്. കാവ്യഭംഗിയോടോപ്പം ചരിത്ര നിര്മ്മിതിയുടെ ഉപദാനമായി മാറുന്ന തെളിവികളിലേക്കവ ശേഷകാലങ്ങളെ നയിക്കുന്നു. ഉതിയന്‍ ചേരലാതനും , നെടും ചേരലാതനും ചെങ്കുട്ടുവനും കടന്നുപോയ ചരിത്ര വഴികളില്‍ തീരെ മഞ്ഞുപോയിട്ടില്ലാത്ത കാല്‍പ്പാടുകളായി സംഘകാലം നിലനില്‍ക്കുന്നു. ഇതില്‍ നിന്നും നമുക്കിനിയും കണ്ടെടുക്കനുള്ളത് നമ്മുടെ പാരമ്പര്യത്തിന്റെ പൂര്‍വരൂപങ്ങള്‍ തന്നെയാണ്.

Friday, August 15, 2008
പരകായ പ്രവേശം
ഒന്ന്
ഒരു സമയത്ത്
എനിക്കൊരു കൂട്ടുകാരന്‍ മാത്രം മതി.
ഒരു പറ്റം കൂട്ടുകാര്‍ക്കിടയില്‍
നില്ക്കുമ്പോള്‍
നോട്ടങ്ങളാല്‍ വേട്ടയാടപ്പെട്ട്
വാക്കുകളാല്‍ ആക്രമിക്കപ്പെട്ട്
ശത്രുവിനാല്‍ ചുറ്റപ്പെട്ട യുദ്ധഭൂമിയെന്ന പോലെ
ഞാന്‍ നിസ്സഹായനാവുന്നു.

നുണയും അശ്ലീലവും നുണഞ്ഞ്
പൊട്ടിച്ചിരിയുടെ രസതന്ത്രങ്ങള്‍
പത്മവ്യൂഹം ചമച്ചു തുടങ്ങുമ്പൊള്‍
ഇന്ദ്രീയങ്ങളെല്ലാം പിന്‍വലിച്ച്
ഗര്‍ഭപാത്രത്തിന്റെ അഭയത്തിലേക്കു
എനിക്കൊളിച്ചൊടേണ്ടി വരുന്നു.
അതുകൊണ്ട് എനിക്കൊരു സമയത്ത്
ഒരു കൂട്ടുകാരന്‍ മാത്രം മതി.
രണ്ട്
ഒരു പറ്റം കൂട്ടുകാര്‍ക്കിടയില്‍ നില്‍ക്കുന്നത്
ഒരു കൂട്ടം വേശ്യകള്‍ക്കു
നടുവില്‍ നില്‍ക്കുന്നത് പോലെയാണ്
അകവും പുറവും അറിയുമ്പോഴേക്കും
സ്ഖലിച്ച് തീര്‍ന്നവന്റെ
വികാരശൂന്യമായമടുപ്പിലേക്ക്
അതു നമ്മളെ കൊണ്ടു പോകുന്നു.

അതു കൊണ്ട് എനിക്കൊരു സമയത്ത്
ഒരു കൂട്ടുകാരന്‍ മാത്രം മതി.
ഒരു കൂട്ടുകാരന്‍ മാത്രം മതി.
അവന്റെ കിനാവിനു ചിറകു കൊടുത്തും
കുമ്പസാരങ്ങള്‍ക്ക് കാതു കൊടുത്തും
പൊറുത്തും വെറുത്തും
ഒപ്പം നടക്കാന്‍
എനിക്കൊരു കൂട്ടുകാര്‍ന്‍ മാത്രം മതി
മൂന്ന്
ഒരു പറ്റം കൂട്ടുകാരൊ
ഒരു കൂട്ടുകാരന്‍ പോലുമൊ എനിക്കില്ല
അതുകൊകൊണ്ടാണ്
തുരുമ്പ് പിടിച്ച സ്വപ്നത്തിലേക്കും
പ്രണയത്തിലേക്കും
കവിതയുമായി ഞാന്‍ വെറുതെ
പരകായ പ്രവേശം ചെയ്യുന്നത്.
കുമ്പസാരങ്ങള്‍ക്ക് കാതു കൊടുത്തും
പൊറുത്തും വെറുത്തും
ഒപ്പം നടക്കാന്‍
എനിക്കൊരു കൂട്ടുകാര്‍ന്‍ മാത്രം മതി
മൂന്ന്
ഒരു പറ്റം കൂട്ടുകാരൊ
ഒരു കൂട്ടുകാരന്‍ പോലുമൊ എനിക്കില്ല
അതുകൊകൊണ്ടാണ്
തുരുമ്പ് പിടിച്ച സ്വപ്നത്തിലേക്കും
പ്രണയത്തിലേക്കും
കവിതയുമായി ഞാന്‍ വെറുതെ
പരകായ പ്രവേശം ചെയ്യുന്നത്.
Saturday, August 9, 2008
നടപ്പുകാലം
തെക്കറിയാതെ
വടക്കറിയാതെ
ഇടതറിയാതെ
വലതറിയാതെ
തനിച്ചു നടക്കനമെനിക്കിനി
തളരുവോളം വരെ
ഇടതിന്റെ വലയില്‍ കുരുങ്ങി
വലതിന്റെ ഇടയില്‍ കുരുങ്ങി
കാലുകള്‍ നൊന്തതെന്തിങനെ
കണ്ണുകള്‍ പെയ്തതെന്തിങ്ങനെ?
വലതെങങനെ വളര്‍നു വലുതായി
ഇടതെങ്ങനെ ഇടഞ്ഞു കുറുതായി?
നാമെങ്ങനെ ചിതറിപ്പലതായി
പച്ചക്കൊടി, കാവിക്കൊടി പാറാനിടയായി ?
ഹാ !
നാടറിയാതെ
നടുവറിയാതെ
നേരറിയാതെ
നെറിയറിയാതെ
തനിച്ചു നടക്കണമെനിക്കിനി
തളരുവോളം വരെ
തകരുവോളം വരെ..
വടക്കറിയാതെ
ഇടതറിയാതെ
വലതറിയാതെ
തനിച്ചു നടക്കനമെനിക്കിനി
തളരുവോളം വരെ
ഇടതിന്റെ വലയില്‍ കുരുങ്ങി
വലതിന്റെ ഇടയില്‍ കുരുങ്ങി
കാലുകള്‍ നൊന്തതെന്തിങനെ
കണ്ണുകള്‍ പെയ്തതെന്തിങ്ങനെ?
വലതെങങനെ വളര്‍നു വലുതായി
ഇടതെങ്ങനെ ഇടഞ്ഞു കുറുതായി?
നാമെങ്ങനെ ചിതറിപ്പലതായി
പച്ചക്കൊടി, കാവിക്കൊടി പാറാനിടയായി ?
ഹാ !
നാടറിയാതെ
നടുവറിയാതെ
നേരറിയാതെ
നെറിയറിയാതെ
തനിച്ചു നടക്കണമെനിക്കിനി
തളരുവോളം വരെ
തകരുവോളം വരെ..
Thursday, July 31, 2008
അമാനുള്ള എപ്പോഴും നമുക്കിടയിലുണ്ട്
(യു.എ.ഇ യില്‍ പല സാഹചര്യങ്ങള്‍ക്കിടയിലും പെട്ടു ദുരിതമനുഭവിക്കുന്ന നിസ്വരായ മനുഷ്യര്‍ക്കിടയില്‍ സ്നെഹത്തിന്റെയും ആശ്വാസത്തിന്റെയും സഹായഹസ്ത്വുമായെത്തുന്ന അമാനുള്ള എന്ന മനുഷ്യനെക്കുറിച്ച് മലയാളിയെക്കുറിച്ച്)
യു.എ.ഇയിലെ ഓരോ ജയിലറകള്‍ക്കും പരിചിതമാണ് അമാനുള്ളയുടെ പേര്. അമാനുള്ള ഒരിക്കലും ജയിലില്‍ കിടന്നിട്ടില്ല. എന്നിട്ടും ഇരുട്ടു നിറഞ്ഞ ഒരോ ജയില്‍ ചുമരുകളിലും അജ്ഞാതരായ തടവുകാരാല്‍ അമാനുള്ളയുടെ പേരും 050-7262997 എന്ന മൊബൈല്‍ നമ്പറും കോറിയിടപെട്ടു. ചെറിയ കുറ്റത്തിനു ശിക്ഷിക്കപ്പെട്ടവരും ക്രിമിനല്‍ കേസില്‍ പെട്ടവരും കെണിയില്‍ കുടുങ്ങി വേശ്യയാകേണ്ടി വന്ന പെണ്‍കുട്ടികളുമൊക്കെ ആദ്യം വിളിക്കുന്നത് അമാനുള്ളയേയാണ്. ഒരു രക്ഷകനെ എന്ന പോലെ.
അമാനുള്ള എന്നാല്‍ രക്ഷകന്‍ എന്നണര്‍ത്ഥം. സ്നേഹഭാവത്തില്‍ മാത്രം എല്ലാവരോടും ഇടപഴകുന്ന ഉമ്മയിട്ടതാണ് ഈ പേര്. ഭിക്ഷക്കാര്‍ക്കു പോലും വീട്ടില്‍ ഇടം കൊടുക്കാന്‍ മനസ്സു കാട്ടിയിരുന്ന ഉമ്മ എന്തിനാണ് തനിക്കിങ്ങനെയൊരു പേരിട്ടതെന്ന് അമാനുള്ള ചെറുപ്പം മുതലേ ഓര്‍ക്കാറുണ്ടായിരുന്നു. പത്തൊമ്പതാമത്തെ വയസ്സില്‍ ഉമ്മയുടെ മരണത്തിനു ശേഷം മനസ്സ് പലപ്പോഴായി സ്വയം ചോദിച്ചു കൊണ്ടിരുന്നതും ഇതു തന്നെയായിരുന്നു. "ചോദ്യങ്ങള്‍ ഒരുപാടുണ്ട്. ഉത്തരങ്ങള്‍ക്കാണു വിഷമം. ഉത്തരങ്ങള്‍ ആരുതരും . അതു പറ" എന്ന് വൈക്കം മുഹമ്മദ് ബഷീര്‍ ചോദിച്ചതുപോലെ അമാനുള്ളയും ചോദിച്ചു പോകുന്നു. ഉത്തരം ആരു തരും? ഉത്തരം ആരും തരില്ല. അതായിരുന്നു ശരിക്കുള്ള ഉത്തരമെന്നു പിന്നീടാണ് മനസ്സിലായത്. ജീവിതവും അതുണ്ടാക്കുന്ന ചോദ്യത്തിന്റെ ഉത്തരവും സ്വയം കണ്ടെത്താനുള്ളതാണെന്ന് അമാനുള്ള തിരിച്ചറിഞ്ഞത് സ്വന്തം ജീവിതത്തിലൂടെ തന്നെയായിരുന്നു.
പ്രണയം/ വായന
തിരുവനന്തപുരത്ത് ഇക്‌ബാല്‍ കോളേജില്‍ പഠിക്കുമ്പോള്‍ മനസ്സില്‍ കൂടിയ പ്രണയം ഉള്ളില്‍ മൂത്തു കൂര്‍ത്തു നിന്നു. ഉള്ളിന്റെയുള്ളു പൊട്ടിത്തകര്‍ന്നു! ഒരു വണ്‍ വേ പ്രണയത്തിന്റെ ആലംബഹീനമായ തകര്‍ച്ച. മനസ്സ് താറുമാറായി. ഞാനെന്ത് എന്ന ചോദ്യം. ഞാനെന്തിനു വേണ്ടി എന്ന ചോദ്യം മനസ്സു തന്നോടു തന്നെ ചോദിച്ചു കൊണ്ടിരുന്നു. പ്രണയത്തിനും സ്നേഹത്തിനും അനാഥത്വത്തിനുമപ്പുറം അന്തര്‍മുഖത്വത്തിന്റെ കുരുടന്‍ കുമിളകളായി ജീവിതം കനമറ്റു പോകുന്നതു പോലെ . തീരെ നിരര്‍ത്ഥകമായി തീരുന്നതു പോലെ തോന്നി. അപ്പോഴാണ് വായന അഭയം തന്നത്. വായനയില്‍ ബര്‍ട്രന്റ് റസ്സല്‍ കടന്നു വന്നു സ്വാധീനിച്ചു. വായന മതത്തിനപ്പുറം സ്നേഹത്തിന്റെ ഹൃദയഭൂമി കാണിച്ചു തന്നു. ജീവിതത്തില്‍ യുക്തികൊണ്ടളക്കാവുന്ന ഇടങ്ങളുണ്ടെന്നു കാട്ടിത്തന്നതും വായനയായിരുന്നു. മനസ്സ് പലപ്പോഴും ദുര്‍ബലമായിരുന്നു. കാഴ്ചകള്‍ കണ്ണു നനച്ചിരുന്നു. ദുര്‍ബലമായ മനസ്സ് കരുത്തിനു വേണ്ടി ദാഹിച്ചു. കൈയെഴുത്തു മാസികയും നാടകം കളിയും കുറച്ചു മാത്രം ഉള്‍ബലം തന്നു. ആര്‍ദ്രത ഉള്‍ബലം കെടുത്തുമ്പോഴൊക്കെ അമാനുള്ള ജ്യേഷ്ഠനെ ഓര്‍ത്തു. 1967 കാലത്ത് ദുബായില്‍ നിന്ന് മരുഭൂമിയിലൂടെ അബുദാബിയിലേക്ക് പോകുമ്പോള്‍ കാണാതായി എന്നു കേട്ടറിവ്. ആറേഴു പേരുണ്ടായിരുന്നു പോലും സംഘത്തില്‍. അവരെ പിന്നെ ആരും കണ്ടിട്ടില്ല. ജ്യേഷ്ഠന്‍ കരുത്തായിരുന്നു. അറിയാവുന്നവരൊക്കെയും ജ്യേഷ്ഠനെ ഓര്‍ക്കുന്നത് അങ്ങനെയാണ്. ചെയ്യാന്‍ കഴിയുന്നതുമാത്രം ജ്യേഷ്ഠന്‍ പറഞ്ഞു. പറഞ്ഞത് മുഴുവനായും ചെയ്യാന്‍ ശ്രമിച്ചു. എനിക്കു ജ്യേഷ്ഠനെ പ്പോലെയാകാന്‍ കഴിഞ്ഞില്ല. എങ്കിലും ദുര്‍ബലത മറികടന്ന് എന്നെ വ്യക്തിത്വപ്പെടുത്താതെ നിവൃത്തിയില്ലാതെയായി. ഞാനെന്തിന് എന്ന ചോദ്യം ചോദ്യമായി തന്നെ നിന്നു.
ജ്യേഷ്ഠനെ കാണാതായ അതേ മണ്ണിലേക്ക് ഞാന്‍ വന്നത് 1976ലാണ്. ഇവിടത്തെ മണ്ണിലും മണല്‍ക്കാറ്റിലും ജ്യേഷ്ഠന്റെ അദൃശ്യ സാന്നിധ്യമുണ്ടെന്നു ഞാന്‍ വിചാരിച്ചു. ഈ മണല്‍പരപ്പില്‍ കാണാതാവുന്ന ഓരോ മുഖങ്ങളും ആരുടെയൊക്കെയോ പ്രിയപ്പെട്ടവരാണ്. അവരൊക്കെ എവിടെയോ മറഞ്ഞിരിപ്പുണ്ടെന്നു വിശ്വസിച്ചു. ജീവിച്ചിരിക്കുന്നോ മരിച്ചോ എന്നു പോലും തീരുമാനിക്കപ്പെടാത്ത കാത്തിരിപ്പിന്റെ വേദനിപ്പിക്കുന്ന അനാഥസ്ഥായിയാണത്. കണ്ണീരില്‍ നിന്ന് മറവിയിലേക്കുള്ള കാലമെറിയുന്നതു വരെയുള്ള ഒരോര്‍മ്മ. ദുബായിലെത്തിയിട്ട് ഇപ്പോള്‍ 34 വര്‍ഷമായി. ഇവിടത്തെ മണ്ണും മനസ്സും തന്ന അറിവുകള്‍ ഒരുപാടാണ്. തൊഴില്‍ കുടിയേറ്റം കൂടി. പ്രശ്നങ്ങളും സങ്കീര്‍ണ്ണതകളും കൂടി. മലയാളികളുടെ പഴയ മനസ്സും ലോകത്തിന്റെ സ്വഭാവവുമെല്ലാം മാറി. നഗരവും നഗരമുഖങ്ങളും മാറി. തൊട്ടടുത്തുള്ളവനെ പോലും അറിയാതെയായി. ആരുമാരെയുമറിയാതെ അവനവനില്‍ തന്നെയൊടുങ്ങുന്ന സുഖഭോഗങ്ങളായി ജീവിതവും സങ്കല്‍പങ്ങളും വഴിവിട്ടു പോയി.
ആദ്യത്തെ ജോലി
പണ്ടു കാലത്ത് ഒരാള്‍ നാട്ടില്‍ നിന്നെത്തിയാല്‍ അയാള്‍ക്കു ജോലി സംഘടിപ്പിച്ചു കൊടുക്കേണ്ടതു പരിചിതരായ ഒാരോരുത്തരുടെയും ഉത്തരവാദിത്വമായിരുന്നു. അങ്ങനെ ഒരു കമ്പനിയില്‍ ടൈപിസ്റ്റായി എനിക്കും ജോലി കിട്ടി. നേരത്തെയുണ്ടായിരുന്നയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായതു കൊണ്ടാണ് എനിക്കവിടെ ജോലിതരപ്പെട്ടത്. അയാള്‍ മലപ്പുറത്തു കാരനായിരുന്നു. അയാള്‍ ആശുപത്രിയില്‍ കിടന്നു മരിച്ചു. അതിനു ശേഷം ജോലിചെയ്യുമ്പോള്‍ മനസ്സില്‍ നേരിട്ടു കണ്ടിട്ടിലാത്ത അയാളുടെ അവ്യക്തമായ മുഖം തെളിയും. അനാഥമായ അയാളുടെ കുടുംബം മനസ്സിലേക്കു കടന്നു വരും. അകാരണമായ കുറ്റ ബോധം കൊണ്ട് ആ കമ്പനി വിട്ടു. പിന്നെ മറ്റൊന്ന് അന്വേഷിച്ചു; ജോലി കണ്ടു പിടിച്ചു. അപരിചിതനായ ആ മനുഷ്യന്റെ കുടുംബത്തിനു കുറച്ച് പണമയച്ചു കൊടുത്ത് അയാളുടെ ഓര്‍മ്മയില്‍ നിന്നു മാറി നില്‍ക്കാന്‍ ശ്രമിച്ചു.
വിവാഹം.
1982ലായിരുന്നു വിവാഹം. മാതൃഭൂമി പത്രത്തില്‍ ഒരു പരസ്യം കൊടുത്തു. ജാതിയും മതവും പരിഗണിക്കാതെ ഇന്നയിന്ന സ്വഭാവത്തിനനുസരിച്ചു കൂടെ ജീവിക്കാന്‍ തയ്യാറാവുന്ന പങ്കാളിയില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. വിധവകള്‍ക്ക് മുന്‍ ഗണന. ഇതായിരുന്നു പരസ്യം. നൂറ്റിപ്പത്തോളം അപേക്ഷകള്‍ വന്നു. അതില്‍ തിരുവനന്തപുരം കാട്ടാക്കട സ്വദേശി വത്സലയെ ഞാന്‍ തിരഞ്ഞെടുത്തു. ടെലഫോണില്‍ വിളിച്ച് സംസാരിച്ചു. ഫോട്ടോ കണ്ടു. ധാരണയായി. അമാനുള്ളയുടെ കൂടെ ജീവിക്കാന്‍ തയ്യാറായി വന്ന പെണ്‍കുട്ടിക്ക് അന്ന് 32 വയസ്സുണ്ടായിരുന്നു. നട്ടിലെത്തിയതിന്റെ അടുത്ത പ്രഭാതത്തില്‍, നേരില്‍ കണ്ടതിനു ശേഷം സുഹൃത്തുക്കളുടെ സഹായത്തോടെ റജിസ്റ്റര്‍ ഓഫീസിലെത്തി വിവാഹിതരായി. സംഘര്‍ഷങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കുമിടയിലാണ് വിവാഹ ദിവസം കടന്നു പോയത്. 21 വയസ്സുള്ള ഫാബിയനും, 19 വയസ്സുള്ള മൌര്യനും കൂടി ഇപ്പോള്‍ കുടുംബ ജീവിതത്തിന്റെ ഭാഗമായി നില്‍ക്കുന്നു.
പൊതുമാപ്പ്.
1996 അവസാനത്തിലാണ് യു.എ. ഇയില്‍ ആദ്യമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്. അന്ന് 10,000ത്തോളം പേരാണ് പൊതുമാപ്പിലൂടെ നാട്ടിലേക്ക് പോകാന്‍ തയ്യാറായത്. പലരുടെയും കയ്യില്‍ മതിയായ രേഖകളൊന്നുമില്ല. ചിലരുടെ കയ്യില്‍ പാസ്പോര്‍ട്ട് പോലുമുണ്ടായിരുന്നില്ല. വിസയുടെ കാലാവധികഴിഞ്ഞവരില്‍ പലര്‍ക്കും നാട്ടിലേക്ക് പോകാനുള്ള വിമാന ടിക്കറ്റിനുള്ള പണമുണ്ടായിരുന്നില്ല. ഇങ്ങനെയുള്ള നിരവധി പ്രശ്നങ്ങള്‍ക്കിടയിലാണ് ആദ്യത്തെ പൊതുമാപ്പ് കഴിഞ്ഞു പോയത്. യു.എ.ഇയുടെ ചരിത്രത്തിലെ ആദ്യത്തെ പൊതുമാപ്പായിരുന്നതു കൊണ്ട് വേണ്ടത്ര ഒരുക്കങ്ങള്‍ നടത്തിയിരുന്നില്ല. ഇന്ത്യന്‍ കോണ്‍സലേറ്റില്‍ വേണ്ടത്ര ഉദ്യോഗസ്ഥരില്ല. ഔട്ട് പാസിനു ആയിരക്കണക്കിനു പേര്‍ ദിവസവും ക്യൂ നിന്നു. ഔട്ട് പാസ് എഴുതിക്കൊടുക്കലായിരുന്നു ഇക്കാലത്തെ പ്രധാനപ്പെട്ട പണി. ഇന്ത്യന്‍ അസോസിയേഷനില്‍ നിന്നുള്ള പലരും കൂട്ടത്തിലുണ്ടായിരുന്നു. പല തരത്തിലുള്ള സംശയവും സഹായവും ആവശ്യപ്പെട്ടു പലരും വന്നു. ഔട്ട് പാസ് കിട്ടിയ ചിലര്‍ വിമാനത്തില്‍ പോയി. പോകാന്‍ പണമില്ലാത്തവര്‍ക്ക് ചില സന്നദ്ധസംഘടനകള്‍ ടിക്കറ്റു സംഘടിപ്പിച്ചു കൊടുത്തു. ചിലരെ സഹായിക്കാന്‍ സഹായ മനസ്ഥിതിയുള്ളവരുണ്ടായി. തീരെ രക്ഷയില്ലാത്തവര്‍ ഷാര്‍ജാ സീ പോര്‍ട്ടില്‍ ലോഞ്ചിനു വേണ്ടി കാത്തിരുന്നു. യമന്‍ വഴി ഷാര്‍ജയില്‍ എത്തിയ ഒരു ലോഞ്ചില്‍ ഇന്ത്യയിലേക്ക് പോകുമ്പോള്‍ അതില്‍ പോലും ചിലര്‍ നാട്ടിലേക്ക് മടങ്ങി. കരിപുരണ്ട് നിലത്തിരിക്കാന്‍ പോലുമാവാതെയും വേണ്ടത്ര ഭക്ഷണമില്ലാതെയുമൊക്കെയായിരുന്നു യാത്ര. അതേറെ വേദനിപ്പിക്കുന്നതായിരുന്നു. എന്നാല്‍ രണ്ടാമത്തെ പൊതുമാപ്പ് നല്ല മുന്നൊരുത്തോടെയായിരുന്നു. അന്ന് ഒരു ദിവസം 250ഓളം കോളുകളാണ് അറ്റന്‍ഡ് ചെയ്തിരുന്നത്. ഏകദേശം 5000 കോളുകളെങ്കിലും വന്നിട്ടുണ്ടാവണം ഇക്കാലത്ത്.
ജയിലുമായി.
ശിക്ഷാകാലാവധി കഴിഞ്ഞിട്ടും ജയിലില്‍ തന്നെ കഴിയുന്ന നിരവധി പേരുണ്ട് യു.എ.ഇ ജയിലുകളില്‍. ഇവര്‍ക്ക് നാട്ടിലേക്ക് പോകണമെങ്കില്‍ ടിക്കറ്റ് വേണം. ബന്‌ധുക്കളും സുഹൃത്തുക്കളുമൊക്കെ സഹായിച്ചാണ് പലരും നാട്ടിലേക്ക് പോകുന്നത്. സഹായിക്കാനാരുമില്ലാതെ ജയിലില്‍ കിടക്കുന്നവര്‍ അനാഥരായി അവിടെ തന്നെ കിടക്കും. എംബസിയുടേയോ കൌണ്‍സിലേറ്റിന്റേയോ സഹായം കിട്ടാത്ത ഒരുപാടു പേരുണ്ടായിരുന്നു. ഇവരില്‍ ചിലരെ പറ്റി എങ്ങനെയെങ്കിലും അറിയാനിടയാകും. സുഹൃത്തുക്കള്‍ വഴിയോ ചില പോലീസുകാര്‍ വഴിയോ കിട്ടുന്ന അറിവ് വച്ച് അവരെ ചെന്ന് കാണും. വിവരങ്ങള്‍ അന്വേഷിച്ചു ജനസാമാന്യത്തിന്റെ മുന്നിലേക്ക് കൊണ്ടുവരിക മാത്രമാണ് ഒരുപാട് പരിമിതികള്‍ക്കുള്ളില്‍ നിന്ന് എന്നെ പോലുള്ള ഒരാള്‍ക്ക് ചെയ്യാനാവുന്നത്. നമ്മുടെ മാധ്യമങ്ങളും മാധ്യമ സുഹൃത്തുക്കളും ഇക്കാര്യത്തില്‍ നല്ല സഹകരണമാണു നല്‍കുന്നത്. ഇത്തരം വാര്‍ത്തകള്‍ പ്രാധാന്യത്തോടെ ജനങ്ങളിലെത്തിക്കുമ്പോള്‍ സഹായ മനസ്സുള്ള ചിലര്‍ സഹായിക്കാനായി മുന്നോട്ടു വരുന്നു. പല തുള്ളി പെരു വെള്ളം പോലെ കിട്ടുന്ന സഹായം കൊണ്ടു ചിലപ്പോള്‍ ഒരു ജീവിതത്തെ കരകയറ്റാന്‍ കഴിയുന്നു. ചിലപ്പോള്‍ വീട്ടില്‍ കാത്തിരിക്കുന്ന ഭാര്യക്കു ഭര്‍ത്താവിനേയും മക്കള്‍ക്ക് അച്ഛനെയും അമ്മമാര്‍ക്കു മക്കളെയും തിരിച്ചു കിട്ടുന്നു. ഇത് തന്നെ ഏറ്റവും വലിയ സന്തോഷം . ഇത്തരം സന്തോഷങ്ങളാണ് ജീവിതത്തിന്റെ മഹാഭാഗ്യങ്ങള്‍.
കെണിയില്‍ നിന്ന്
ജെയിലിന്റെ ചുമരില്‍ കുറിച്ചിട്ട എന്റെ ഫോണ്‍ നമ്പര്‍ കണ്ട് ചില തടവുകാര്‍ വിളിക്കാറുണ്ട്. ഷാര്‍ജാ ജയിലില്‍ നിന്നൊരിക്കല്‍ ലത എന്ന പെണ്‍കുട്ടി വിളിച്ചു. വീട്ടു ജോലിക്കു വന്ന് പെണ്‍വാണിഭ സംഘത്തില്‍ പെട്ടുപോയ ഒരു ഹൈദരാബാദുകാരി. ജയിലിലകപ്പെട്ട് ആറുമാസത്തിനു ശേഷം സഹായമഭ്യര്‍ത്ഥിച്ചു കൊണ്ടാണ് ആ പെണ്‍കുട്ടി വിളിച്ചത്. പെണ്‍ വാണിഭ സംഘത്തില്‍ നിന്ന് രക്ഷപെടാനായി പോലീസിനെ വിവരമറിയിച്ചതായിരുന്നു ലത. പോലിസ് റെയിഡില്‍ ലതയടക്കം അറസ്റ്റിലായി. മറ്റുള്ളവരെ വിട്ടെങ്കിലും ജയില്‍ മോചിതയായില്ല. ലതയുടെ സഹായഭ്യര്‍തഥനയ്ക്കു ശേഷം കോണ്‍സലേറ്റുമായി ബന്‌ധപ്പെട്ടു. ഒന്നും ചെയ്യാനായില്ല. ആന്ധ്രാമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനു കത്തെഴുതി. മറുപടിയുണ്ടായില്ല. ലത മൂന്നു കൊല്ലത്തിലധികം ജയിലില്‍ കിടന്നു. ഷാഹിന ഷെയ്ഖ് എന്ന പെണ്‍കുട്ടി മരണത്തോടുത്തു നില്‍ക്കുന്ന ഘട്ടത്തിലാണ് കുവൈറ്റ് ഹോസ്പിറ്റലില്‍ എത്തുന്നത്. റോഡരില്‍കില്‍ കിടന്നു പിടയ്ക്കുമ്പോള്‍ പോലിസുകാരാണൂ ഷാഹിനെ ആശുപത്രിയിലെത്തിച്ചത്. ഷാഹിനെ സംബന്‌ധിച്ച വിവരങ്ങളെൊന്നും ആര്‍ക്കുമറിയില്ല. മാനസിക അസ്വസ്ഥ്യമുള്ളതു കൊണ്ട് ഷഹീനയെ കുറിച്ചുള്ളതെല്ലാം അവ്യക്തമായി കിടന്നു. ഹെല്‍ത്ത് കാര്‍ഡ് പരിശോധനയില്‍ ഷാഹിന്‍ ഉമ്മുല്‍ഖുവൈന്‍ വിസയിലാണു വന്നതെന്നു മനസ്സിലായി. ഇന്ത്യന്‍ പത്രങ്ങളിലും, ഡല്‍ഹിയില്‍ നിന്നുള്ള പത്രങ്ങളിലും ഫോട്ടോയും വാര്‍ത്തയും കൊടുത്തു. ആറു മാസത്തോളം വിവരങ്ങളൊന്നും കിട്ടിയില്ല. ഒടുവില്‍ ഹൈദരാബാദില്‍ നിന്നുള്ള ഒരു ഉര്‍ദു പത്രത്തില്‍ വന്ന വാര്‍ത്ത കണ്ട് ബന്‌ധുക്കള്‍ വിളിച്ചു. ഷഹീനയെ നാട്ടിലയകാന്‍ കോണ്‍സലേറ്റ് രണ്ടു വിമാന ടിക്കറ്റു തന്നു. ആരൊക്കെയോ കെണിയില്‍ പെടുത്തി ശരീരികമായ പീഡിപ്പിക്കപ്പെട്ട ഷാഹിന്‍ അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു. ഷഹീനയെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞതില്‍ ഒരു പാടു പേര്‍ക്ക് നന്ദി. പഴയതെല്ലാം മറന്ന് ഷഹീന ഇപ്പോഴും സുഖമായി ജീവിക്കുന്നുണ്ടാവുമെന്ന പ്രതീക്ഷ വലിയ സന്തോഷം തിരിച്ചു നല്‍കുന്നു.
സുബൈദ എന്ന അമ്മ
സുബൈദ കോഴിക്കോട്ടു തീരദേശത്തുള്ള സ്ത്രീയാണ്. വീടെന്നു പറയാനാവില്ല. കടപ്പുറത്തൊരു ചെറ്റക്കുടില്‍ ജീവിതം. ഭര്‍ത്താവ് വേറെ കല്യാണം കഴിച്ചതോടെ സുബൈദയും രണ്ടു പെണ്‍ മക്കളും ഒറ്റപെട്ടു. ജീവിക്കാന്‍ നിവൃത്തിയില്ലാത്ത ദുരവസ്ഥയോടൊപ്പമാണ് മൂത്ത കുട്ടിക്ക് ക്യാന്‍സര്‍ രോഗം പിടിപെട്ടത്. സഹായിക്കാനാരുമുണ്ടായില്ല. ചികിത്സയ്ക്കു പണം വളരെ കൂടുതല്‍ വേണമായിരുന്നു. സുബൈദയുടെ മുമ്പില്‍ ജീവിതം ശരിക്കും വഴിമുട്ടി നിന്നു. ഈ സമയത്താണ് രക്ഷകനെപ്പോലെ പരിചയക്കാരിയായ ഒരു സ്ത്രീ ദുബായ് വിസയുമായി സുബൈദയെ സമീപിച്ചത്. 40,000 രൂപ അവര്‍ ചോദിച്ചു. വീട്ടു സധനളടക്കം പെറുക്കി വിറ്റു കിട്ടിയതെല്ലാം കൂട്ടിചേര്‍ത്തു സുബൈദ അവര്‍ക്ക് 8000 രൂപ കൊടുത്തു. 10,000 രൂപ ശമ്പളം കിട്ടുന്ന വീട്ടു ജോലി ആ സ്ത്രീ വാഗ്ദാനം ചെയ്തു. ദുബായിലെത്തിയ അന്നു മുതല്‍ തന്നെ പല പുരുഷന്‌മാരാലും സുബൈദ വേട്ടയാടപ്പെട്ടു. മൂന്നു മസത്തെ മാംസ വേട്ടയ്ക്കൊടുവില്‍ വേശ്യാലയത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ട സുബൈദ നാട്ടിലെത്താന്‍ സഹായമഭ്യര്‍ത്ഥിച്കെത്തിയത് ഞങ്ങളുടെ അടുത്തേക്കാണ്. ടിക്കറ്റു ശരിയാക്കി നാട്ടിലേയ്ക്കയക്കുന്നതിനു മുമ്പ് സുബൈദയ്ക്ക് മറ്റൊരു സുരക്ഷിതമായ ജോലി വാഗ്ദാനം ചെയ്തു നോക്കി. സുബൈദ നന്ദിയോടെ പറഞ്ഞത് "ഞാന്‍ കൂലി വേല ചെയ്തു ജീവിച്ചോളാം സാര്‍" എന്നായിരുന്നു.
കണാതായവര്‍
കൈരളി ടി.വി.യില്‍ പ്രവാസ ലോകം പരിപാടി തുടങ്ങിയതു മുതലാണ് കാണാതായവരെ കുറിച്ചുള്ള അന്വേഷണംവും അവരുടെ കുടുമ്പം അനുഭവിക്കുന്ന കണ്ണീരില്‍ നനഞ്ഞ കാത്തിരിപ്പും ഭൂരിപക്ഷം മലയാളികളും നേരിട്ടറിയുന്നത്. ടിവി യില്‍ നമ്പര്‍ കണ്ടിട്ടാവാം ഷാര്‍ജയിലുണ്ടായിരുന്ന ഭസ്ക്കരന്‍ എന്നയാളുടെ ഭാര്യ നാട്ടില്‍ നിന്നു വിളീച്ചു. ഒരു മാസം മാത്രം ഒന്നിച്ചു ജീവിച്ച ഭാര്യ ഭര്‍ത്താവിനെ നഷ്ടപ്പെട്ടു എന്നു തന്നെ കരുതിയതാണ്. അല്ലെങ്കില്‍ ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചു എന്നു കരുതി. ഭാസ്ക്കരനെ കുറിച്ച് അന്വേഷിച്ചു നോക്കി. വൈകാതെ വളരെ വിചിത്രമായ രീതിയിലാണ് ഭാസ്ക്കരനെ കണ്ടെത്തിയത്. നാട്ടില്‍ ചെന്ന് കല്യാണാം കഴിഞ്ഞ് ഷാര്‍ജയില്‍ തിരിച്ചെത്തിയതായിരുന്നു ഭാസ്ക്കരന്‍. ഇവിടെ എത്തിയ ഉടനെ അമ്മ മരിച്ചു. കുറച്ചു ദിവസത്തിനു ശേഷം ഒരപകടത്തില്‍ സഹോദരിയും മരിച്ചു. വേദനയില്‍ മുങ്ങി നില്‍ക്കുന്ന സമയത്താണ് ഭാസ്ക്കരന്റെ വിസ പുതുക്കേണ്ട സമയമായത്. വിസ പുതുക്കാന്‍ പണം വേണമായിരുന്നു. പലരോടും ചോദിച്ചെങ്കിലും പണം കിട്ടിയില്ല. അതോടെ മനസ്സ് ബന്‌ധങ്ങളില്‍ നിന്നൊക്കെ നിന്ന് ഓടിയൊളിച്ചു. വിസ പുതുക്കാനാവാതെ വന്നപ്പോള്‍ ഷാര്‍ജയില്‍ പോലീസിന്റെ ശ്രദ്ധയിലൊന്നും പെടാതെ ഷാര്‍ജയില്‍ ഉള്‍പ്രശത്തുള്ള ഒരു സ്ഥാപനത്തില്‍ വിസയില്ലാതെ ഒരു ജോലിക്കു ചേര്‍ന്നു. ആരുമറിയാതിരിക്കാന്‍ അവിടെ ഒളിവു ജീവിതം തുടങ്ങി. വര്‍ഷങ്ങള്‍ കടന്നു പോയതൊന്നും ഭാസ്ക്കരനറിഞ്ഞില്ല. പുറം ലോകത്തൊന്നും വരാതെ അവിടെ തന്നെ കഴിഞ്ഞു. മകനുണ്ടായതും മകന്‍ വളര്‍ന്നു വലുതായതൊന്നും അയാളറിഞ്ഞില്ല. ഭാസ്ക്കരന്‍ ആദ്യം ഭയത്തോടെ ഒഴിഞ്ഞുമാറിയെങ്കിലും, വിവരങ്ങളറിഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞു. ഔട്ട് പാസ് സംഘടിപ്പിച്ചു കൊടുത്തപ്പോള്‍ ഭാസ്ക്കരന്‍ നാട്ടിലേക്ക് പോയി. ഭാര്യയുടെ അടുത്തേക്ക്. അതു വരെ കാണാത്ത മകന്റെ അടുത്തേക്ക് കൊതിയോടെ പോയി.
ആമാനുള്ള ഇപ്പോഴും നമുക്കിടയിലുണ്ട്.
തിരുവനന്തപുരം ജില്ലയിലെ വക്കം പഞ്ചായത്തിലെ കായല്‍ വാരം സ്വദേശിയായ അമാനുള്ള ഇപ്പോഴും നമുക്കിടയിലുണ്ട്. നാട്ടില്‍ ജീവിച്ചതിനേക്കാള്‍ കൂടുതല്‍ കാലം അദ്ദേഹം പ്രവാസ മണ്ണിലാണ് ജീവിച്ചത്. മനുഷ്യനെയും ലോകത്തെയും ഏറ്റവും യഥാര്‍ത്ഥമായി തിരിച്ചറിയുന്ന ഈ ഭൂമിയില്‍ അമാനുള്ള കുറിച്ചിട്ടിരിക്കുന്നത് വേറിട്ടൊരു ജീവിതമാണ്. വേദനയിലും കണ്ണീരിലും അലിയുന്ന മനസ്സുമായി അമാനുള്ള ചുറ്റുപാടുകളിലാകെ ശ്രദ്ധയൂന്നുന്നു. മൊബൈലിലേരു മിസ് കോള്‍ വരുമ്പോള്‍ തിരിച്ച് വിളിച്ച് ആകാംക്ഷയോടെ കര്യമാരായുന്നു. കിതപ്പോടെ ആരോ സംസാരിച്ച് തുടങ്ങുമ്പോള്‍ അലിവോടുകൂടി സമാധാനിപ്പിക്കുന്നു. സഹായം ആവശ്യമുള്ളവര്‍ക്കു പ്രതീക്ഷ നല്‍കി അസ്വസ്ഥാനാകുന്നു. വേദന മുഴുവനും ഏറ്റു വാങ്ങി സ്വയം വേദനിക്കുന്നു. ഇപ്പോഴും അമാനുള്ളയുടെ മൊബൈല്‍ ഫോണ്‍ ശബ്ദിക്കുന്നുണ്ടാവണം. നമ്മളറിയാതെ ആരോ കരഞ്ഞു കൊണ്ട് വേദനകള്‍ പറയുന്നുണ്ടാവണം. അമാനുള്ള അതൊക്കെ കേള്‍ക്കുന്നുണ്ടാവണം, ആശ്വസിക്കുന്നുണ്ടാവണം.

Thursday, February 28, 2008
കഥാശേഷം
ഒന്ന് സൂചിക്കുഴലിലൂടെ എത്ര നര(ക) ജന്മങ്ങള്‍ നൂണു കടന്നാണ് ഒട്ടകങ്ങള്‍ മണല്‍ക്കാടുകളിലെത്തുന്നത്. ചോദ്യചിഹ്നം പോലെ നീണ്ടുമെലിഞ്ഞ കഴുത്തു നീട്ടി, മുറിവായില്‍ വരിതെറ്റിയ ഓര്‍മ്മകള്‍ ചവച്ചുളുക്കി, നീളന്‍കാലുകള്‍ മണല്‍ക്കുഴികള്‍നാട്ടി, തപ്തകാലങ്ങളിലേക്ക് അവ വരിവരിയായി നടന്നു പോകുന്നു | രണ്ട് പുറത്ത് ഭൂതവേതാള ചുമടുകള്‍ അടയിരുന്നതിന്‍ തീത്തയമ്പ് തഴ്യ്ക്കുന്നുണ്ട് പൂഞ്ഞിന്‍പുറ്റിനുളളില്‍ ചിതല്‍ച്ചുണ്ടുകള്‍ ജന്മശിഷ്ടത്തിന്‍ കൂമ്പ് ചവച്ചരയ്ക്കുന്നുണ്ട് ജ്വലന വാതങ്ങള്‍ അരണിയായ് വെയില്‍ കടങ്കഥകള്‍ കടഞ്ഞ് കാതിലലയ്ക്കുണ്ട് കടലു തേടുന്ന കരിനിഴല്‍ പകലന്തികള്‍ കണ്ണിലിരമ്പുന്നുണ്ട് മൂന്ന് കഥാശേഷം ഒട്ടും അകവും പുറവുമില്ലാതെ ഒട്ടകങ്ങള്‍ കൊഴിഞ്ഞ രോമക്കുഴലിലൂടെ നിളയായ് പുനര്‍ജ്ജനിക്കാന്‍ സൂചിക്കുഴലു തേടുന്നു. |
Tuesday, February 12, 2008
ശമന വഴി
നിന്റെ രുചിക്കു
ഒരു കറിവേപ്പില പോലെ
വലിച്ചെറിയണമെനിക്കെന്നെ
നിന്റെ ദാഹത്തിനു
വെയില്‍ നദി തിമര്‍പ്പുകള്‍
കുറുകുന്നൊരോര്‍മ്മയില്‍
കാലടിപ്പാടുകള്‍
നിളത്തുടര്‍ച്ചകള്‍
ആകാശവും ഭുമിയും
തൊട്ടു നക്കി പഴയിലകളുടുത്ത്
പടിഞ്ഞാറന്‍
ചക്രവാളത്തില്‍
മുങ്ങിവരട്ടെ ഞാന്‍
കാത്തിരിക്കരുത്
നാക്കിലയില്‍
പിണ്ഡമുരുട്ടിയെറിഞ്ഞു
എന്നെ നക്ഷത്രമാക്കരുത്
വെയില്‍ നദി തിമര്‍പ്പുകള്‍
കുറുകുന്നൊരോര്‍മ്മയില്‍
കാലടിപ്പാടുകള്‍
നിളത്തുടര്‍ച്ചകള്‍
ആകാശവും ഭുമിയും
തൊട്ടു നക്കി പഴയിലകളുടുത്ത്
പടിഞ്ഞാറന്‍
ചക്രവാളത്തില്‍
മുങ്ങിവരട്ടെ ഞാന്‍
കാത്തിരിക്കരുത്
നാക്കിലയില്‍
പിണ്ഡമുരുട്ടിയെറിഞ്ഞു
എന്നെ നക്ഷത്രമാക്കരുത്
ആരും....
Saturday, February 9, 2008
ചിറകടി അകത്തു നിന്നു പുറത്തേക്കു
Thursday, January 17, 2008
പ്രണയ വേനല്‍
പകുത്തു തന്നതാം പകുതി മാനസം
തിരിച്ചു തന്നിനി മറവതെങ്ങു നീ.
വരണ്ട കണ്ണിലേക്കിറങ്ങി നില്‍ക്കുമീ
മെലിഞ്ഞ കാഴച തന്നകപ്പെരുക്കത്തില്‍
വിളിച്ചലറി ഞാനിരിക്കവെ, വെയില്‍
ത്തിടുക്കമെറി ഞാന്‍വിയര്‍ക്കവെ, നിഴ-
ലുടുത്തു സന്ധ്യയെന്‍മിഴിക്കുമപ്പുറം
വിളിക്കുമപ്പുറം ചരിക്കവെ, പുരാ-
മൊഴികള്‍വീണിടം വികലബോധത്തിന്‍
തുരുമ്പു താളുകളുടഞ്ഞു കാണവെ…
പ്രണയ വേനലിന്‍ തണല്‍മരങ്ങളില്‍
നിഴലുമീര്‍പ്പവുമുണഞ്ഞിയീറനാം-
മൊരൊര്‍മ്മ തന്‍പഴയിലകളായി നാം
അടര്‍ന്നു വീഴുന്ന വിഷാദമെങ്കിലും
കിനാവൊരുഞ്ഞുന്ന സുഷുപ്തിയില്‍
വിഷം കുടിച്ചുറങ്ങുവാന്‍കൊതിക്കും നിന്നെ ഞാന്‍
വിളിക്കെ, യുള്‍വിളിയലകടലിന്റെ
വിറയ്ക്കും ഭിത്തിമേലുടഞ്ഞു വീഴുവേ.
അഗാധനീലിമ കടംകൊള്ളും നിന്റെ
തുളുമ്പും നാരായമെടുത്തെഴുതുവാന്‍
കൊതിക്കെ നിന്‍നീല നിമീലിത മിഴി-
ക്കകത്തെ നക്ഷത്രം വെളിച്ചം കാട്ടുന്നു.
മഴവിരലുകള്‍ പനിച്ച നെറ്റിയില്‍
കുറിച്ചു വയ്ക്കുമീ ശ്ലഥാക്ഷരങ്ങളെ
നിനക്കു വേണ്ടി ഞാന്‍പെറുക്കി വയ്ക്കുന്നു.
കരിഞ്ഞ ചില്ലയില്‍ വസന്തശോണിമ
തിരികെയെതുവാന്‍ ഒരിക്കല്‍കൂടി ഞാന്‍
കവിത കോര്‍ക്കുന്നു.
Subscribe to:
Posts (Atom)